ചിറ്റാര്‍ കാരിക്കയത്ത് കക്കാട്ടാറിന്റെ പരിസരങ്ങളില്‍ സാമൂഹ്യ വിരുദ്ധശല്യം വര്‍ധിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ചിറ്റാര്‍ : ചിറ്റാര്‍ കാരിക്കയത്ത് കക്കാട്ടാറിന്റെ പരിസരങ്ങളില്‍ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിക്കുന്നു. ആറിന്റെ തീരങ്ങളില്‍ താവളമാക്കുന്ന ഇവര്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നദിയില്‍ ഉപേക്ഷിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്യുന്നത് പതിവാണെന്ന് പരിസരവാസികള്‍ പറയുന്നു. ഈ പ്രദേശങ്ങളില്‍ ശുദ്ധജല ക്ഷാമം രൂക്ഷമായതിനാല്‍ നിരവധി ആളുകളാണ് കുളിക്കുവാനും വസ്ത്രങ്ങള്‍ അലക്കുവാനുമായി കക്കാട്ടാറില്‍ എത്തുന്നത്. എന്നാല്‍ മദ്യപരുടെ ശല്യം മൂലം ഇവിടെ എത്തുന്ന സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ തിരികെ പോകാറാണ് പതിവ്.

മദ്യപിച്ച ശേഷം നദിയിലേക്ക് കുപ്പികള്‍ എറിഞ്ഞ് പൊട്ടിക്കുന്നതും ഇവരുടെ പതിവാണ്. ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യം വര്‍ധിച്ചിട്ടും പോലീസും എക്സൈസും ഈ ഭാഗത്തേക്ക് തിരിഞ്ഞു നോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി. ഇവര്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ വന്യ ജീവികള്‍ക്കും ഭീഷണിയാകുന്നു. ഇത്തരക്കാര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ആവശ്യമുയരുന്നത്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാൾ, തെരഞ്ഞെടുപ്പ് ഫലംപോലും മാറ്റിമറിക്കാൻ അതിന് സാധിക്കും ; നിർമല സീതാരാമൻ

0
മുംബൈ : നിർമിതബുദ്ധി ഇരുതലമൂർച്ചയുള്ള വാളുപോലെയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ....

മാസപ്പടി : പിണറായിയെ പ്രതിരോധിക്കാതെ സിപിഐ ; കേസിനെക്കുറിച്ച് പൂർണ്ണമായി അറിയില്ലെന്ന് ബിനോയ് വിശ്വം

0
തിരുവനന്തപുരം: പിണറായി വിജയനെ പ്രതിരോധിക്കാതെ സിപിഐ. മാസപ്പടി ഇടപാടിൽ പിണറായി വിജയനെതിരെ...

സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ അതിക്രമം ; വീഡിയോ പ്രചരിപ്പിച്ചവർക്കെതിരെ കേസെടുക്കും

0
തിരുവനന്തപുരം : പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി അതിക്രമം നടത്തിയ...

ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി ; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനെത്തിയ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ്ങിന്...