ഗവി ടൂറിസം പദ്ധതികള്‍ അട്ടിമറിക്കുന്നു : സര്‍ക്കാരിന്റെ അവഗണനക്കെതിരെ പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: പത്തനംതിട്ടയുടെ അഭിമാനമായ ഗവി ടൂറിസം മേഖലയില്‍ നടപ്പിലാക്കേണ്ട വികസന പദ്ധതികള്‍ അധികൃതര്‍ ബോധപൂര്‍വ്വം അട്ടിമറിക്കുന്നത് നാടിനോടുള്ള വെല്ലുവിളിയാണെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ പറഞ്ഞു. ജില്ലയുടെ ടൂറിസം ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ കഴിയുമായിരുന്ന പദ്ധതികളെ ഉദ്യോഗസ്ഥ മേധാവിത്വവും രാഷ്ട്രീയ ഇച്ഛാശക്തിയില്ലായ്മയും ചേര്‍ന്ന് ഇല്ലാതാക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവി ടൂറിസത്തിന്റെ കവാടമായി മൂഴിയാറിനെ വികസിപ്പിക്കാനുള്ള മൂഴിയാര്‍ ബേസ് ക്യാമ്പ് പദ്ധതി അട്ടിമറിച്ചു. ഇതു സംബന്ധിച്ച നിര്‍ദ്ദേശം ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലില്‍ അട്ടിമറിക്കപ്പെട്ടു. ബ്രിട്ടീഷ് ശൈലിയിലുള്ള 40 ഏക്കറിലെ ക്വാര്‍ട്ടേഴ്സുകള്‍ നവീകരിച്ച് സഞ്ചാരികള്‍ക്ക് താമസസൗകര്യം ഒരുക്കാനുള്ള പദ്ധതി ചില കേന്ദ്രങ്ങളുടെ താല്പര്യപ്രകാരം തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് ആരോപിച്ചു.

വനം, വൈദ്യുതി, ടൂറിസം വകുപ്പുകളുടെ സംയുക്ത സഹകരണത്തോടെ നടപ്പിലാക്കേണ്ടിയിരുന്ന പശ്ചാത്തല സൗകര്യങ്ങളുടെ വികസന പദ്ധതികള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുന്നു. വനം വകുപ്പ് വാങ്ങിയ ലക്ഷങ്ങള്‍ വിലയുള്ള വാഹനങ്ങള്‍ ഓടിക്കാതെ നശിക്കുന്നത് പൊതുമുതല്‍ നശിപ്പിക്കുന്നതിന് തുല്യമാണ്. കോടിക്കണക്കിന് രൂപ വരുമാനം ലഭിക്കാന്‍ സാധ്യതയുള്ള മൂഴിയാര്‍ ഗവി പാതയിലെ വിനോദസഞ്ചാര സാധ്യതകള്‍ സര്‍ക്കാര്‍ കാണാത്തത് സഞ്ചാരികളോടുള്ള അവഗണനയാണ്. കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം ലാഭകരമായി നടക്കുന്നുണ്ടെങ്കിലും സഞ്ചാരികള്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളോ താമസ സൗകര്യങ്ങളോ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ടൂറിസത്തോടുള്ള അവഗണനയായി മാത്രമേ കാണുവാന്‍ കഴിയു.

പത്തനംതിട്ടയുടെ ടൂറിസം മേഖലയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാക്കേണ്ട ഗവി പദ്ധതിയെ തകര്‍ക്കുന്നത് ജില്ലയോടുള്ള വെല്ലുവിളിയാണ്. മൂഴിയാര്‍ പവര്‍ ഹൗസ് മേഖലയിലെ 40 ഏക്കറില്‍ വിഭാവനം ചെയ്ത ടൂറിസം പദ്ധതികള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്ന് പ്രൊഫ.സതീഷ് കൊച്ചുപറമ്പില്‍ ആവശ്യപ്പെട്ടു. മൂഴിയാറിനെ ഗവി ടൂറിസത്തിന്റെ പ്രധാന ബേസ് ക്യാമ്പായി പ്രഖ്യാപിക്കുക, നിലവിലുള്ള കെട്ടിടങ്ങള്‍ നവീകരിച്ച് സഞ്ചാരികള്‍ക്ക് മിതമായ നിരക്കില്‍ താമസസൗകര്യം ഒരുക്കുക, വനം – വൈദ്യുതി – ടൂറിസം വകുപ്പുകളുടെ ഏകോപനത്തിന് പ്രത്യേക സമിതി രൂപീകരിക്കുക, പ്ലാസ്റ്റിക് നിരോധനം ഉള്‍പ്പെടെയുള്ള കര്‍ശന പരിസ്ഥിതി നിയമങ്ങള്‍ പാലിച്ച് സുസ്ഥിര ടൂറിസം നടപ്പിലാക്കുക എന്നീ പ്രധാന ആവശ്യങ്ങള്‍ അടിയന്തിരമായി നടപ്പിലാക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : റിപ്പോർട്ട് സമർപ്പിച്ചു, നടപടി കെപിസിസി അധ്യക്ഷൻ അറിയിക്കും ; എം.എം....

0
തിരുവനന്തപുരം : ചിറയിൻകീഴിലെ കയ്യാങ്കളിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കെപിസിസി അധ്യക്ഷനാണ് നടപടി...

ഹവാലപണം വിദേശത്തേക്ക് കടത്തിയതിന് ചാറ്റുകൾ തെളിവ് ; ഇഡി റിപ്പോർട്ടിൽ മുഹമ്മദ് റിയാസിനെതിരെ ആരോപണം

0
തിരുവനന്തപുരം : സിഎംആർഎൽ എക്സാലോജിക് കേസിൽ മുൻമന്ത്രി മുഹമ്മദ് റിയാസിനും സുഹൃത്തുക്കൾക്കും...

ചൂടിനൊപ്പം കൊതുകുജന്യരോഗങ്ങളും കൂടുന്നു ; ജാഗ്രതാ നിർദേശവുമായി ലോകാരോഗ്യസംഘടന

0
ഡൽഹി : അന്തരീക്ഷത്തിൽ ചൂടുകൂടുന്നതിന് അനുസരിച്ച് രോഗങ്ങളുടെ നിരക്കും വർധിക്കുന്നുവെന്നാണ് കണക്കുകൾ...

സൈബർ ആക്രമണത്തെ അതിരൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

0
കൊച്ചി: സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷമായ വിമർശനവുമായി മുഖ്യമന്ത്രി വി.ഡി....