കോന്നി : പ്രമാടത്ത് സാമൂഹ്യ വിരുദ്ധർ ഏത്തവാഴകൾ വെട്ടിനശിപ്പിച്ചു. പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിന് സമീപമുള്ള ഇടതുരുത്ത് വയലിൽ കൃഷി ചെയ്ത കുലച്ചതും കുലക്കാത്തതുമായ വാഴകളുടെ ഇലകളാണ് കഴിഞ്ഞ രാത്രിയിൽ നശിപ്പിച്ചത്. ചില വാഴകളുടെ പിണ്ടി നിർത്തി ഇല മുഴുവൻ വെട്ടിമാറ്റുകയും ചെയ്തു. തിരുവനന്തപുരം സ്വദേശി കൃഷ്ണൻകുട്ടി കൃഷി ചെയ്ത ഏത്തവാഴകളാണിത്. വ്യാഴാഴ്ചത്തെ ബലിതർപ്പണ ചടങ്ങുകളുടെ ആവശ്യത്തിലേക്കായി ആരോ ഇലകൾ വെട്ടി കൊണ്ടുപോയതായി സംശയിക്കുന്നു. പരാതിയെ തുടർന്ന് കോന്നി പോലീസ് അന്വേഷണം ആരംഭിച്ചു. 800 ഓളം വാഴകളിൽ നല്ലൊരു ഭാഗവും നശിപ്പിച്ചു. ഓണക്കാലത്ത് വിളവെടുക്കാൻ വേണ്ടി സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തതാണ്. വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. ബാങ്കിൽ നിന്നും മറ്റും പണം കടമെടുത്താണ് കൃഷി ചെയ്തത്. ഇലകൾ മുഴുവൻ വെട്ടിമാറ്റിയതോടെ ഇനി വാഴകൾ മുരടിച്ച് നശിച്ചു പോകാനും സാധ്യതയുണ്ട്.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]






























