തിരുവാഭരണ പാതയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം

For full experience, Download our mobile application:
Get it on Google Play

റാന്നി: ഒരു ഇടവേളയ്ക്കു ശേഷം തിരുവാഭരണ പാതയില്‍ വീണ്ടും കക്കൂസ് മാലിന്യം തള്ളി സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം രൂക്ഷമാവുന്നു. പാതയില്‍ ഒരാഴ്ച മുമ്പും മാലിന്യം തള്ളിയിരുന്നു. അന്ന് മാലിന്യം തള്ളാനെത്തിയ വാഹനത്തിന്‍റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയിൽ പതിഞ്ഞിരുന്നു. ആ സംഭവത്തിന് പിന്നാലെയാണ് ഇവിടെ വീണ്ടും മാലിന്യം തള്ളിയത്. സംഭവത്തില്‍ റാന്നി പഞ്ചായത്ത് അധികൃതര്‍ പോലീസിൽ പരാതി നൽകി. റാന്നി ഗ്രാമ പഞ്ചായത്തിലെ വൈക്കം കുത്തുകല്ലുങ്കൽപടി മന്ദിരം തിരുവാഭരണ പാതയിലാണ് വീണ്ടും കക്കൂസ് മാലിന്യം തള്ളിയത്. ഒരാഴ്ച മുമ്പ് രാത്രി രണ്ടരയോടെ മാലിന്യവുമായെത്തിയ ടാങ്കർ ലോറി വരുന്നത് സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇന്നലെ മാലിന്യം തള്ളാനെത്തിയ ടാങ്കര്‍ ലോറി തിരിച്ചറിഞ്ഞിട്ടുണ്ട്. വാഹനം കണ്ടെത്താനുള്ള ശ്രമം പോലീസ് ആരംഭിച്ചു. മാലിന്യം തള്ളിയത് കൈമൂട്ടില്‍പടി രാജേഷിന്‍റെ വീടിനോടും സമീപത്തെ തോടിനോടും ചേര്‍ന്നാണ്. ഇവിടെ നിന്നുള്ള വെള്ളം തോട്ടിലൂടെ എത്തി പമ്പാനദിയില്‍ വാട്ടർ അതോറിറ്റിയുടെ പമ്പുഹൗസിന്‍റെ കിണറിനു അരകിലോമീറ്റർ മുകളിലാണ് ചേരുന്നത്. ഈ പാതയിൽ കഴിഞ്ഞ രണ്ടു വർഷമായി മാലിന്യം തള്ളല്‍ സ്ഥിരം സംഭവമാണ്. സംഭവത്തില്‍ തിരുവാഭരണ പാത സംരക്ഷണ സമിതിയും പോലീസിൽ പരാതി നൽകി.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...

വൈദ്യുതി കരാർ റദ്ദാക്കലിൽ 2,130 കോടിയുടെ ബാധ്യത : വിമർശനവുമായി കുമ്മനം രാജശേഖരൻ

0
തിരുവനന്തപുരം : കുറഞ്ഞ നിരക്കിൽ ലഭിക്കേണ്ടിയിരുന്ന ദീർഘകാല വൈദ്യുതി കരാറുകൾ റദ്ദാക്കിയതിലൂടെ...

ഒരാൾക്കല്ല ഉത്തരവാദിത്വം ; പാർട്ടിക്കാണ് ഉത്തരവാദിത്വം ; പാർട്ടിയിൽ ഉടച്ചുവാർക്കൽ പ്രതീക്ഷിക്കേണ്ടെന്നും ടി പി...

0
കോഴിക്കോട്: പിണറായി വിജയന് കവചം തീർത്ത് എൽഡിഎഫ് കൺവീനർ. തെരഞ്ഞെടുപ്പ് പരാജയത്തിൽ...

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...