കോഴിക്കോട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും മുന്‍കൂര്‍ ജാമ്യമില്ല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച ഭര്‍ത്താവിന്റെയും ബന്ധുക്കളുടെയും മുന്‍കൂര്‍ ജാമ്യ ഹര്‍ജി കോടതി തള്ളി. ഭാര്യ കൈവശപ്പെടുത്തിയ പെന്‍ഡ്രൈവ് ആവശ്യപ്പെട്ടാണ് യുവതിയെ ക്രൂരമായി മര്‍ദിച്ചത്. നാദാപുരം ചാലപ്പുറം സ്വദേശികളായ പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് കോഴിക്കോട് സെഷന്‍സ് കോടതി വിധി പറഞ്ഞത്. ഏപ്രില്‍ മൂന്നിനാണ് ജാഫറും സഹോദരങ്ങളും ചേര്‍ന്ന് കേസിലെ പരാതിക്കാരിയായ വടകര കീഴല്‍ സ്വദേശി റുബീനയെ മര്‍ദിച്ച് പരിക്കേല്‍പിച്ചത്.

കേസിലെ ഒന്നാം പ്രതിയും പരാതിക്കാരിയുടെ ഭര്‍ത്താവുമായ പിലാവുള്ളതില്‍ കുന്നോത്ത് ജാഫര്‍, രണ്ട് സഹോദരങ്ങള്‍ എന്നിവരുടെ ജാമ്യപേക്ഷയാണ് കോടതി തള്ളിയത്. കേസില്‍ ജാഫറിന്റെ പിതാവിനെയും മാതാവിനെയും അറസ്റ്റ് ചെയ്യുന്നത് കോടതി വിലക്കിയിട്ടുണ്ട്. വിദേശത്ത് നിന്ന് നാട്ടിലെത്തിയ ജാഫര്‍ സഹോദരങ്ങളെയും കൂട്ടി ചാലപ്പുറത്തെ വീട്ടില്‍ എത്തിയാണ് അക്രമം നടത്തുന്നത്. കണ്ണിന് ഗുരുതരമായി പരിക്കേറ്റ റുബീന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ചികിത്സ തേടുകയും നാദാപുരം പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...