റഷ്യന്‍ പ്രതിനിധിക്ക് യുക്രൈന്‍ എംപിയുടെ മര്‍ദ്ദനം, വൈറലായി വീഡിയോ

For full experience, Download our mobile application:
Get it on Google Play

അങ്കാറ: അന്തര്‍ദേശീയ വേദിയില്‍ റഷ്യന്‍ പ്രതിനിധിക്ക് യുക്രൈന്‍ എംപിയുടെ മര്‍ദ്ദനം. തുര്‍ക്കിയുടെ തലസ്ഥാനമായ അങ്കാറയില്‍ നടന്ന ബ്ലാക്ക് സീ ഇക്കോണമിക് കമ്മ്യൂണിറ്റിയുടെ 61-ാമത് പാര്‍ലമെന്ററി സമ്മേളനത്തിലാണ് തല്ല് നടന്നത്. വ്യാഴാഴ്ച സമ്മേളന വേദിയില്‍ വച്ച് യുക്രെയ്ന്‍ എം പി ഒലക്‌സാണ്ടര്‍ മാരിക്കോവ്‌സ്‌ക്കിയുടെ കയ്യില്‍ നിന്നും യുക്രെയിനിന്റെ ദേശീയ പതാക റഷ്യന്‍ പ്രതിനിധി തട്ടിപ്പറിച്ചതായിരുന്നു തല്ല് തുടങ്ങാനുള്ള കാരണം.പതാക തട്ടിപ്പറിച്ച റഷ്യന്‍ പ്രതിനിധിയെ യുക്രെയ്ന്‍ എം പി പിന്നാലെയെത്തി അടിക്കുകയും പതാക തിരിച്ചു വാങ്ങുകയും ചെയ്തു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

സമ്മേളനത്തിനെത്തിയ മറ്റു പ്രതിനിധികള്‍ ഇരുവരെയും പിടിച്ചു മാറ്റുന്നത് വിഡിയോയില്‍ കാണാം. യുക്രൈന്റെ തല്ല് വാങ്ങിയ റഷ്യന്‍ പ്രതിനിധി ആരെന്ന് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഒലക്‌സാണ്ടര്‍ മാരിസ്‌ക്കോവ്‌സ്‌ക്കിയും മറ്റു പ്രതിനിധികളും ഈ വിഡിയോ സമൂഹ മാധ്യമത്തില്‍ പങ്കു വച്ചിട്ടുണ്ട്. റഷ്യയും യുക്രെയ്‌നും തമ്മില്‍ കടുത്ത സംഘര്‍ഷം നിലനില്‍ക്കെയാണ് ഇത്തരം സംഭവങ്ങള്‍ അരങ്ങേറുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എന്റെ ശബ്ദം ഇനി എനിക്ക് വേണ്ടി മാത്രം ; രാഷ്ട്രീയ പ്രവർത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചനയുമായി...

0
കൊച്ചി: രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നുവെന്ന സൂചന നല്‍കി അഖില്‍ മാരാര്‍. തന്റെ...

ലോകത്തെ ഞെട്ടിച്ച് പുതിയ പി.ആർ. തന്ത്രം ; ജനപിന്തുണ നേടാൻ ചാറ്റ് ജിപിടിയെ സ്വാധീനിച്ച്...

0
വാഷിങ്ടൺ : അമേരിക്കൻ ജനതയ്ക്കിടയിൽ ഇസ്രയേലിനുള്ള പിന്തുണ കുറഞ്ഞുവരുന്ന പശ്ചാത്തലത്തിൽ, പൊതുജനാഭിപ്രായത്തെ...

കാസർകോട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ

0
കാസർകോട്: ചെമ്മനാട് അച്ഛനും മകളും വീട്ടിൽ മരിച്ച നിലയിൽ. മീപ്പുഗിരി സ്വദേശികളായ...

അരുണാചൽ പ്രദേശിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു

0
ഇറ്റാനഗർ: അരുണാചൽ പ്രദേശിലെ അപ്പർ സുബൻസിരിയിൽ ഉരുൾപൊട്ടലിൽ മൂന്ന് പേർ മരിച്ചു....