മലപ്പുറം : സ്വകാര്യ ആശുപത്രികളിലും ലാബുകളിലും മിന്നല്‍ പരിശോധന. സ്വകാര്യ ലാബുകള്‍ കൊറോണ വൈറസ് സാന്നിധ്യം സ്ഥിരീകരിക്കാനുള്ള ആന്റിജന്‍ ടെസ്റ്റിന് കൂടുതല്‍ നിരക്ക് ഈടാക്കുന്നതായി പരിശോധന വിഭാഗം കണ്ടെത്തി. പെരിന്തല്‍മണ്ണ, തിരൂര്‍ താലൂക്കുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തുന്നത്.
കൊവിഡ് സംബന്ധിച്ച വെബ്‌സെറ്റുകളില്‍ കൃത്യമായ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതിലും വീഴ്ച കണ്ടെത്തി. സ്‌പെഷ്യല്‍ സ്‌ക്വാഡ് ആണ് പരിശോധന നടത്തുന്നത്. ഡ്രഗ്‌സ് കണ്ട്രോള്‍ വിഭാഗം, ലീഗല്‍ മെട്രോളജി വിഭാഗം, ജിഎസ്ടി വിഭാഗം എന്നിവരാണ് പരിശോധനയില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ലാബ് പരിശോധനയില്‍ വീഴ്ച വരുത്തിയിട്ടുണ്ടെന്നും കണ്ടെത്തി.
പരിശോധനയെക്കുറിച്ചുള്ള റിപ്പോര്‍ട്ട് നാളെ സമര്‍പ്പിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. വളാഞ്ചേരിയിലും നേരത്തെ ഇത്തരത്തില്‍ പരിശോധന നടത്തിയിരുന്നു. അന്ന് വ്യാജ കൊവിഡ് സര്‍ട്ടിഫിക്കറ്റ് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം.