പുരാവസ്തു തട്ടിപ്പ് കേസ് ; പരാതിക്കാരും അന്വേഷണ ഉദ്യോഗസ്ഥനും പരസ്പരം ആരോപണങ്ങളുമായി രംഗത്ത്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: പത്ത് കോടി രൂപയുടെ പുരാവസ്തു തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട അന്വേഷണം അവസാന ഘട്ടമെത്തിയിരിക്കെ, പരാതിക്കാരും അന്വേഷണ ഉദ്യോഗസ്ഥനും പരസ്പരം ആരോപണങ്ങളുമായി രംഗത്ത്. വർഷങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കുറ്റപത്രം സമർപ്പിച്ചതോടെയാണ് പരാതിക്കാർ ക്രൈംബ്രാഞ്ചിനെതിരേ രംഗത്തുവന്നിരിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ വേരുള്ള തട്ടിപ്പിന്റെ യഥാർഥ ചിത്രം പുറത്തുവരാൻ സി.ബി.ഐ. വരണമെന്നാണ് പണം നഷ്ടമായവരുടെ ആവശ്യം. മോൻസൻ മാവുങ്കലിന് 10 കോടി നൽകി വഞ്ചിതരായ പരാതിക്കാരിൽ കോഴിക്കോട് സ്വദേശികളായ എം.ടി. ഷമീർ, ഷാനുമോൻ എന്നിവർ കൊച്ചിയിൽ പത്രസമ്മേളനത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട് ഉടൻ ഹൈക്കോടതിയെ സമീപിക്കുമെന്നും ഇവർ പറയുന്നു.

ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥൻ ഡിവൈ.എസ്.പി. വൈ.ആർ. റെസ്റ്റം കേസ് അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മോൻസന്റെ മകനുമായി തങ്ങൾ ഗൂഢാലോചന നടത്തിയെന്ന കണ്ടെത്തൽ തെറ്റാണ്. വഴിയരികിലെ കടയിൽ വെച്ച് കണ്ടത് വീഡിയോയിൽ ചിത്രീകരിച്ചാണ് തെളിവായി പുറത്തുവിട്ടത്. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ പരാതിക്കാരിൽനിന്ന് പണം കൈപ്പറ്റിയതിന്റെ രേഖകൾ കൈവശമുണ്ടെന്നും ഇരുവരും പറഞ്ഞു. മോൻസന് 10 കോടി രൂപ നൽകിയതിന്റെ ബാങ്ക് രേഖകൾ കൈവശമുണ്ട്. അതിൽ ഭൂരിഭാഗവും ഹവാല പണമാണെന്ന അന്വേഷണ ഉദ്യോഗസ്ഥന്റെ ആരോപണം ശരിയല്ല. ബുധനാഴ്ച എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മുൻപാകെ ഹാജരായി മൊഴി നൽകുമെന്നും മോൻസന് നൽകിയ പത്തുകോടി രൂപയുടെ ബാങ്ക് രേഖകൾ ഇ.ഡി.ക്ക്‌ കൈമാറുമെന്നും ഷെമീർ കൂട്ടിച്ചേർത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...

‘ഇൻഷുറൻസില്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ നൽകരുത്’ ; കേന്ദ്ര സർക്കാരിന് നിർദേശം നൽകി സുപ്രീംകോടതി

0
ന്യൂഡൽഹി : ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് ഇന്ധനം നൽകരുതെന്ന ഉത്തരവ് പരീക്ഷണാടിസ്ഥാനത്തിൽ...

കണ്ണൂരിലെ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തിൽ സ്ഥാപിച്ച പന്നിക്കെണിയിൽ പുലി കുടുങ്ങി

0
കണ്ണൂർ: കണ്ണൂരിൽ പന്നിക്കെണിയിൽ പുലി കുടുങ്ങി. കണ്ണൂർ മാലൂരിൽ സ്വകാര്യ വ്യക്തിയുടെ...

ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്കുള്ള അലവൻസ് ഇരട്ടിയാക്കി സർക്കാർ

0
തിരുവനന്തപുരം : ഓണക്കാല ഡ്യൂട്ടി ചെയ്യുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നൽകിവന്നിരുന്ന അലവൻസ്...