കൈപ്പട്ടൂർ : വികസന മുരടിപ്പിന്റെ ഒന്നരവർഷം കേവലം ഓർമ്മകളാകുന്ന തെരഞ്ഞെടുപ്പാണ് നടക്കുന്നതെന്ന് ആന്റോ ആന്റണി എം.പി. പറഞ്ഞു. കോന്നി നിയോജക മണ്ഡലത്തിലെ ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥി റോബിൻ പീറ്ററിന്റെ വള്ളിക്കോട് പഞ്ചായത്ത് പര്യടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്ത്രീവിരുദ്ധതയുടെ അഞ്ച് വർഷങ്ങളാണ് അവസാനിക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ നേത്രുത്വത്തിലുള്ള യു.ഡി.എഫ് കേരളത്തില്‍ സ്വപ്ന പദ്ധതികൾ യഥാർത്ഥ്യമാക്കിയപ്പോള്‍ പിണറായി വിജയനും കൂട്ടരും സ്വപ്നയുടെ പദ്ധതികളാണ് നടപ്പിലാക്കിയത്. അഴിമതിയാണ് ഇടതുപക്ഷഭരണത്തിന്റെ ആകെത്തുകയെന്നും തുടര്‍ഭരണം എന്നത് ഇടതുപക്ഷത്തിന്റെ ദിവാസ്വപ്നമാണെന്നും ആന്റോ ആന്റണി പറഞ്ഞു.
കൈപ്പട്ടൂർ സെന്റ് ജോർജ്ജസ് മൗണ്ട് ഹൈസ്കൂളിലെ ഗുരുനാഥൻ കെ.സി.യോഹന്നാൻ സ്ഥാനാർത്ഥി റോബിൻ പീറ്ററിനെ ഹാരമണിയിക്കുകയും തലയിൽ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്തു.
മണ്ഡലം ചെയർമാൻ എസ്.വി. പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. എസ്.സന്തോഷ് കുമാർ, ശാമുവേൽ കിഴക്കുപുറം, സജി കൊട്ടയ്ക്കാട്, ഡോ.തോമസ് ജോർജ്ജ്, പ്രഫ.ജി.ജോൺ, പ്രസാദ് തെനവിൽ, ശ്രീദത്ത് പി.എം. ബീന സോമൻ, സുഭാഷ് നെടുവേലിൽ, ആൻസി വർഗീസ്, ഉഷ നായർ, ലിസിമോൾ ജോസഫ്, എം.കെ.സത്യൻ, പത്മ ബാലൻ, വർഗീസ് കുത്തുകല്ലുംപുറം, നന്ദകുമാർ, സുനിൽ, റോസമ്മ ബാബുജി, ജോർജ് വർഗീസ്, സാംകുട്ടി പുളിക്കത്തറ, ബാബു നാലാംവേലി, ബാബു അഴകത്ത് , പരമേശ്വരൻ നായർ, തോമസ് തോളൂർ, ദീനാമ്മ റോയി, സുലേഖ വി.നായർ, മാമൻ ജോർജ് എന്നിവർ പങ്കെടുത്തു.