ജപ്പാന്റെ സമുദ്രഭാഗത്തേക്ക് നിരോധിത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി നോര്‍ത്ത് കൊറിയ

For full experience, Download our mobile application:
Get it on Google Play

ടോക്കിയൊ : ജപ്പാന്റെ സമുദ്രഭാഗത്തേക്ക് നിരോധിത ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം നടത്തി നോര്‍ത്ത് കൊറിയ. രണ്ട് ബാലിസ്റ്റിക് മിസൈലുകളാണ് പരീക്ഷിച്ചിരിക്കുന്നത്.

അന്താരാഷാട്ര സമൂഹം നിരോധിച്ച മിസൈല്‍ പരീക്ഷിച്ചത് അപലപിക്കുന്നതായി ജപ്പാനും സൗത്ത് കൊറിയയും ഒദ്യോഗിക പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് പിന്നാലെ നോര്‍ത്ത് കൊറിയ ആയുധ പരീക്ഷണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. ജോ ബൈഡന്‍ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ആദ്യത്തെ ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണമാണിത്. വലിയ സ്‌ഫോടക ശക്തിയുള്ള ദീര്‍ഘ ദൂര മിസൈലുകളും മുന്‍പും നോര്‍ത്ത് കൊറിയ പരീക്ഷിച്ചിരുന്നു.

അതേസമയം മിസൈലിന്റെ അവശിഷ്ടങ്ങളൊന്നും തങ്ങളുടെ സമുദ്ര ഭാഗത്ത് കണ്ടെത്തിയിട്ടില്ലെന്നും ജപ്പാന്‍ വ്യക്തമാക്കി. നിരന്തരം ആയുധ പരീക്ഷണങ്ങള്‍ നടത്തി അയല്‍രാജങ്ങളെയും അന്താരാഷ്ട്ര സമൂഹത്തെയും ആശങ്കയിലാക്കുകയാണ് നോര്‍ത്ത് കൊറിയയെന്ന് യുഎസ് പസഫിക് കമാന്‍ഡ് വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...