വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിന്റെ 38മത് വാർഷികം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

റാന്നി : വെച്ചൂച്ചിറ ജവഹർ നവോദയ വിദ്യാലയത്തിന്റെ മുപ്പത്തിയെട്ടാമത് വാർഷികം ആന്റോ ആന്റണി എംപി ഉദ്ഘാടനം ചെയ്തു. പത്തനംതിട്ട സബ് കളക്ടർ സുമിത് കുമാർ താക്കൂർ ഐ.എ.എസ് അധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രമാദേവി, മെമ്പർമാരായ ടി കെ ജെയിംസ്, പ്രിയ സുരേന്ദ്രൻ, പ്രശസ്ത ഗായകൻ സുമേഷ് അയിരൂർ, നവോദയ പ്രിൻസിപ്പൽ വി സുധീർ, വൈസ് പ്രിൻസിപ്പൽ പി ജി രശ്മി, വെച്ചൂച്ചിറ കോളനി ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ജി ബീന, കൊല്ലമുള ലിറ്റിൽ ഫ്ലവർ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റവ. ഡോ. സുരേഷ് തോമസ് മാടപ്പാട്ട് സി എം എഫ്, രക്ഷാകർതൃ പ്രതിനിധി സുരേഷ്, പൂർവവിദ്യാർഥി സംഘടനാ പ്രസിഡന്റ്  സിജു കുര്യൻ, അധ്യാപിക കെഎൽ രശ്മി എന്നിവര്‍ പ്രസംഗിച്ചു.

പതിനൊന്നാം ക്ലാസ്സ് വിദ്യാർത്ഥിനിയായ സാനിയ വരച്ച ആന്റോ ആന്റണിയുടെ ചിത്രം ചടങ്ങിൽ വെച്ച് അദ്ദേഹത്തിന് സമ്മാനിച്ചു. നവോദയ വിദ്യാലയത്തിലെ അധ്യാപകർ, കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, ക്ഷണിക്കപ്പെട്ട മറ്റ് അതിഥികൾ എന്നിവർ ഉൾപ്പെട്ട നിറഞ്ഞു കവിഞ്ഞ സദസ്സിനു മുന്നിൽ ഉന്നത നിലവാരമുള്ള കലാസാംസ്കാരിക പരിപാടികളാണ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുഎസിനെതിരേ സാമ്പത്തികയുദ്ധമുണ്ടാകും, പേർഷ്യൻ ഗൾഫിലെ സമുദ്രമേഖല നിയന്ത്രിക്കും ; മുന്നറിയിപ്പുമായി ഇറാൻ

0
കയ്റോ : യു.എസ്. സാമ്പത്തികയുദ്ധം നേരിടേണ്ടിവരുമെന്ന് ഇറാൻ ഭീഷണി മുഴക്കി. പേർഷ്യൻ...

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : പിഎംഎൽഎ നിയമപ്രകാരം കേസെടുത്ത് ഇഡി

0
കൊച്ചി: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ വസതിയിൽ റെയ്ഡ് നടത്തി...

ജയിൽവിരുദ്ധപ്രവർത്തനം നടത്തിയെന്ന്‌ റിപ്പോർട്ട്നൽകിയ ഉദ്യോഗസ്ഥനെ മാർക്കറ്റിലിട്ട് വെട്ടാൻശ്രമം ; പ്രതി പിടിയിൽ

0
തിരുവനന്തപുരം : ജയിൽശിക്ഷാവേളയിൽ തനിക്കെതിരേ റിപ്പോർട്ട് നൽകിയ ജയിൽവകുപ്പ് ഉദ്യോഗസ്ഥനെ ചാല...

മതപഠനത്തിനെത്തിയ കുട്ടികൾക്കുനേരെ ലൈംഗികാതിക്രമം ; മദ്രസ അധ്യാപകൻ അറസ്റ്റിൽ

0
തിരുവനന്തപുരം : പത്തുവയസ്സുകാരായ രണ്ട് ആൺകുട്ടികളെ പ്രകൃതിവിരുദ്ധപീഡനത്തിനു വിധേയനാക്കിയ മദ്രസ അധ്യാപകനെ...