പാലക്കാട് മൂന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : മൂന്നരലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജിഎസ്ടി എൻഫോഴ്സ്മെന്റ് ഇൻസ്പെക്ടറെ വിജിലൻസ് പിടികൂടി. പുതുശ്ശേരി സ്വദേശി കെ സുമനെയാണ് വിജിലൻസ് പിടികൂടിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് വാളയാർ ദേശീയപാതയിലെ കുരുടിക്കാട് വെച്ച് പാലക്കാട്‌ ജിഎസ്ടി എൻഫോഴ്സ്‌മെന്റ് ഇൻസ്പെക്ടർ സുമനെ വിജിലൻസ് പിടികൂടിയത്. രണ്ടാഴ്ച്ച മുമ്പ് സുമന്റെ നേതൃത്വത്തിലുള്ള ഇന്റലിജൻസ് സ്ക്വാഡ് പരിശോധനയ്ക്കിടെ രണ്ട് വാഹനങ്ങൾ പിടികൂടിയിരുന്നു. ഇതിനു പിഴയും ചുമത്തി.

ഇതൊഴിവാക്കാൻ കൈക്കൂലിയായി 4 ലക്ഷം രൂപയാണ് സുമൻ ആവശ്യപ്പെട്ടത്. തുടർന്ന് മൂന്നര ലക്ഷം രൂപ പറഞ്ഞ് ഉറപ്പിച്ചു. ഇത് വാങ്ങാൻ ഇന്ന് ഉച്ചയോടെ കുരുടിക്കാടിൽ സുമൻ എത്തിപ്പോഴാണ് വിജിലൻസിന്റെ വലിയിലായത്. കൈക്കൂലി നൽകുന്നതിനിടെ ലോറി ജീവനക്കാരുടെ വേഷത്തിലെത്തിയ വിജിലൻസ് സംഘം സുമനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ലോറി ഉടമയുടെയും ജീവനക്കാരുടെയും പരാതിയിലായിരുന്നു വിജിലൻഡിൻ്റെ മിന്നൽ നീക്കം. സുമൻ്റെ വീട്ടിലും പരിശോധന നടത്തി. നേരത്തെയും സുമനെതിരെ കൈക്കൂലി ആരോപണവുമായി നിരവധി പരാതികൾ ലഭിച്ചിരുന്നുവെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാൾക്കെതിരെ വകുപ്പ് തല നടപടി ഉണ്ടായേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...