രാജ്യത്ത് നഴ്സ്മാര്‍ നേരിടുന്ന പ്രശ്നങ്ങള്‍ ലോകസഭയില്‍ ഉന്നയിച്ച് ആന്‍റോ ആന്‍റണി എം.പി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : രാജ്യത്ത് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം പൂർണ്ണമായി നടപ്പിലാക്കാത്തത് മൂലം നഴ്സുമാർ നേരിടുന്ന പ്രശ്നം ആന്‍റോ ആന്‍റണി എം.പി. ലോക്സഭയിൽ ഉന്നയിച്ചു. ജോലി സ്ഥലം മാറുന്നതിന് എന്‍.ഓ.സി ലഭിക്കാൻ മാസങ്ങൾ എടുക്കുന്നതും വിദേശത്ത് ജോലിക്ക് പോകുന്നതിന് ക്രെഡൻഷ്യൽ വെരിഫിക്കേഷൻ കിട്ടുന്നതിന് കാലതാമസം നേരിടുന്നതും പരിഹരിക്കാൻ എൻ.ആർ.ടി.എസ് എൻറോൾമെന്‍റ് പൂർത്തീകരിക്കാനും 6 മാസത്തിനകം ബാക്കിയുള്ള 32 ലക്ഷം നഴ്സുമാർക്കും എന്‍.യു.ഐ.ഡി കാർഡ് വിതരണം ചെയ്യുകയും വേണമെന്ന് ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു.
രാജ്യത്ത് ആകെ 46.02 ലക്ഷം നഴ്സുമാർ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും അതിൽ വെറും 14.24 ലക്ഷം പേർക്ക് മാത്രമാണ് നാഷണൽ നഴ്സസ് രജിസ്ട്രേഷൻ ആൻഡ് ട്രാക്കിംഗ് സിസ്റ്റം വഴി യൂണിക് ഐഡന്‍റിറ്റി കാർഡ് ലഭിച്ചിട്ടുള്ളത്.

ഇന്ത്യയിലെ നഴ്സിംഗ് രജിസ്ട്രേഷനിൽ ഏകീകൃതതയും സുതാര്യതയും കാര്യക്ഷമതയും കൊണ്ടുവരുന്നതിനായി ഇന്ത്യൻ നഴ്സിംഗ് കൗൺസിൽ നാഷണൽ ഇൻഫോർമാറ്റിക്സ് സെന്‍ററുമായി ചേർന്ന് വികസിപ്പിച്ച വെബ് അധിഷ്ഠിത പ്ലാറ്റ് ഫോമാണ് എന്‍.ആര്‍.റ്റിഎസ്. എന്നാൽ പദ്ധതി തുടങ്ങി 10 വർഷം പിന്നിട്ടിട്ടും ഇന്ത്യൻ നഴ്സിംഗ് കൗൺസിലിനും സംസ്ഥാന നഴ്സിംഗ് കൗൺസിലുകൾക്കും ചേർന്ന് ഇത് പൂർണ്ണമായി നടപ്പിലാക്കാൻ സാധിക്കാത്തത് കടുത്ത വീഴ്ചയാണ്. 46.02 ലക്ഷത്തിൽ 31.78 ലക്ഷം നഴ്സുമാർ ഇന്നും എന്‍.ആര്‍.റ്റി.എസ് ന് പുറത്താണെന്നും അവരെ രജിസ്റ്റർ ചെയ്യാൻ വേണ്ടി ഉള്ള നടപടി സ്വീകരിക്കണം എന്നും ആന്‍റോ ആന്‍റണി എം.പി ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അപേക്ഷയുമായി ഇനി മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിൽ പോകേണ്ട ; 21 മുതൽ പൂർണമായും...

0
തിരുവനന്തപുരം : സെപ്റ്റംബർ 21-നുശേഷം മോട്ടോർ വാഹന വകുപ്പ് ഓഫീസുകളിലേക്ക് അപേക്ഷയുമായി...

കോയമ്പത്തൂർ എംഡിഎംഎ വേട്ട ; പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കും

0
കോയമ്പത്തൂര്‍: കോയമ്പത്തൂർ എംഡിഎംഎ വേട്ടയിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ പോലീസ്....

കൊച്ചി മെട്രോ യാത്രികന് ഹൃദയാഘാതം : ഡോക്ടറുടെ സമയോചിതമായ ഇടപെടലിലൂടെ പുതുജീവൻ

0
കൊച്ചി : കൊച്ചി മെട്രോയിൽ യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതം സംഭവിച്ച മലപ്പുറം തിരൂർ...

യുവാക്കളെ വെട്ടിയ ശേഷം ഖത്തറിലേക്ക് കടന്നു ; വർഷങ്ങൾക്ക് ശേഷം വിമാനത്താവളത്തിൽ നിന്നും പിടികൂടി...

0
തിരുവനന്തപുരം: യുവാക്കളെ ആക്രമിച്ച കേസിൽ മൂന്ന് വർഷക്കാലം ഒളിവിൽ കഴിഞ്ഞ പ്രധാന...