പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടറായ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തനംതിട്ട പാർലമെൻ്റ് മണ്ഡലത്തിലെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയയുടെ വീട് സന്ദർശിച്ച് ആന്റോ ആൻറണി. സംസ്ഥാനത്തെ തന്നെ ഏറ്റവും മുതിർന്ന വോട്ടർ ആയ ശോശാമ്മ സക്കറിയക്ക് 102 വയസ്സാണ്. വളരെ സന്തോഷപൂർവ്വമാണ് യുഡിഎഫ് സിറ്റിങ് എം പി യും പത്തനംതിട്ട പാർലമെൻറ് സ്ഥാനാർത്ഥിയുമായ ആൻഡ് ആൻറണിയെ ശോശാമ്മയും കുടുംബവും സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് പ്രക്രിയ ഇന്ത്യ രാജ്യത്ത് തുടങ്ങിയ കാലം മുതൽ കോൺഗ്രസിന് മാത്രമേ വോട്ട് ചെയ്തിട്ടുള്ളൂ എന്നും ഇനിയും കൈ ഉള്ളടത്തോളം കാലം കൈപ്പത്തി അടയാളത്തിലെ വോട്ട് രേഖപ്പെടുത്തുകയുള്ളൂ എന്ന് ശോഷമ്മ ആന്റോ ആൻ്റണിയോട് പറഞ്ഞു. ഏറ്റവും മുതിർന്ന വോട്ടറുടെ പ്രാർത്ഥന എല്ലാകാലവും ഒരു അനുഗ്രഹം ആണെന്നും ഈ പിന്തുണ പ്രചരണ രംഗത്തേക്കുള്ള ഊർജ്ജം ആണെന്നും ആന്റോ ആൻ്റണി എംപി പറഞ്ഞു. ചന്ദനപ്പള്ളി കോട്ടപ്പുറത്ത് വീട്ടിൽ ശോശാമ്മ സക്കറിയയുടെ മൂന്ന് മക്കളും വിമുക്തഭടന്മാരാണ്. പൊന്നാട അണിയിച്ചാണ് ആൻ്റോ ആന്റണി എംപി ശോശാമ്മയെ ആദരിച്ചത്.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട്ടും തിരുവനന്തപുരത്തും ലൈറ്റ് മെട്രോ ; പ്രാരംഭ നടപടികൾക്കായി 20 കോടി രൂപ

0
തിരുവനന്തപുരം : കോഴിക്കോട്, തിരുവനന്തപുരം നഗരങ്ങളിലെ പൊതുഗതാഗത മേഖലയിൽ പുതിയ അധ്യായത്തിന്...

ബജറ്റ് വിസ്മയം : വയോജന വകുപ്പിന്റെ പ്രവർത്തനങ്ങള്‍ക്കായി 10 കോടി : കേരള ഹെല്‍ത്ത്...

0
തിരുവനന്തപുരം : വയോജനങ്ങളുടെ ക്ഷേമത്തിനും ആരോഗ്യ മേഖലയുടെ സമഗ്ര വികസനത്തിനും വി.ഡി...

ക്യാമ്പസുകളിൽ റാ​ഗിങ് തടയാൻ പുതിയ പദ്ധതി ; ബജറ്റിൽ സിദ്ധാർത്ഥിന്റെ പേരിൽ പദ്ധതി പ്രഖ്യാപിച്ച്...

0
തിരുവനന്തപുരം : സംസ്ഥാനത്ത് റാഗിങ് പൂർണ്ണമായും നിർമാർജനം ചെയ്യാനുള്ള സുപ്രധാന പദ്ധതി...

റബർ കർഷകർക്ക് ഇത് സന്തോഷ വാർത്ത , താങ്ങുവില വർദ്ധനവ് പ്രഖ്യാപിച്ച് സംസ്ഥാന ബജറ്റ്

0
തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റിൽ റബ്ബർ കർഷകർക്ക് ആശ്വാസം...