റാന്നി: ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്യുവാനുള്ള ഓർമ്മപ്പെടുത്തലാവണം ഓരോ ഓണവും എന്ന് ആൻ്റോ ആൻ്റണി എം.പി പറഞ്ഞു. അത്തിക്കയം
അറയ്ക്കമൺ പൗരസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ഓണാഘോഷ
പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാബലി ചക്രവർത്തിയെ പോലെ പിൽക്കാലത്ത് ജനങ്ങളിൽ നല്ല ഓർമ്മ നിലനിർത്തുന്നവരായിരിക്കണം ഭരണാധികാരികൾ എന്നും അദ്ദേഹം പറഞ്ഞു. പൗരസമിതി രക്ഷാധികാരി ജോർജ് ജോസഫ് അറയ്ക്കമണ്ണിൽ അധ്യക്ഷത വഹിച്ചു.
പ്രമോദ് നാരായൺ എം.എൽ.എ മുഖ്യ പ്രഭാഷണവും ഓണസന്ദേശവും നൽകി. നാറാണംമൂഴി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സോണിയ മനോജ്, ഗ്രേസി തോമസ്, എസ്.ആർ.സന്തോഷ്, പി.കെ.കമലാസനൻ, സി.ജി.വിജയകുമാർ, ഫാ.എ.ജെ.ക്ലീമിസ്, ഫാ.തോമസ് ബിനു, ഇമാം നിസാർ അൽ ഹസനി, അനു ആലപ്പാട്ട്, ഷിബിൻ രാജ്, റെജി വാലുപുരയിടത്തിൽ, ആനിയമ്മ അച്ഛൻകുഞ്ഞ്, സി.റ്റി.സജീവ്, റ്റി.ജി.സോമൻ, ഷാജി ചിറപറമ്പിൽ എന്നിവർ പ്രസംഗിച്ചു. കലാകായിക മേളകൾക്കുള്ള സമ്മാനദാനം പെരുനാട് പോലീസ് സർക്കിൾ ഇൻ സ്പെക്ടർ യു. രാജീവ് കുമാർ നിർവ്വഹിച്ചു. ആയിരം പേർക്കുള്ള ഓണസദ്യയും ഒരുക്കിയിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – ptamedianews@gmail.com
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – sales@eastindiabroadcasting.com
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033