ജോലി ചെയ്യാത്ത സമയത്തും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്നു കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കെഎസ്‌ആര്‍ടിസി ജിവനക്കാരുടെ സമരത്തില്‍ പ്രതികരിച്ച്‌ ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്യാത്ത സമയത്തും കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്നും ജോലി ചെയ്താല്‍ കൂലി നല്‍കണമെന്നത് തന്നെയാണ് തന്റെയും അഭിപ്രായമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ജോലി ചെയ്താല്‍ കൂലി നല്‍കണം എന്ന കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. ‘കെഎസ്‌ആര്‍ടിസി പണിമുടക്കുകള്‍ വലിയ പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുണ്ട്. ഇന്ധനം, സ്‌പെയര്‍പാര്‍ട്‌സ് എന്നിവയുടെ വിലയും വര്‍ധിച്ചു. യൂണിയനുമായി ആറ് മണിക്കാണ് ചര്‍ച്ച പൂര്‍ത്തിയായത്. പക്ഷെ മൂന്ന് മണിക്ക് തന്നെ സര്‍വീസുകള്‍ നിര്‍ത്തി.

കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ സമരത്തില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയമുണ്ട്’- അദ്ദേഹം ആരോപിച്ചു. അതേസമയം, മെയ് 10ന് മുമ്ബ് ശമ്ബള വിതരണം ഉറപ്പാക്കണമെന്ന് മാനേജ്‌മെന്റിന് നിര്‍ദ്ദേശം നല്‍കണമെന്നാണ് യൂണിയനുകളുടെ ആവശ്യം. എന്നാല്‍, പ്രതിപക്ഷ യൂണിയനുകള്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ കടുത്ത അച്ചടക്കനടപടിക്കാണ് മാനേജ്‌മെന്റ് ഒരുങ്ങുന്നത്. 190 ദിവസം ജോലി ചെയ്യുന്നവരെ മാത്രമെ ശമ്പള വര്‍ദ്ധനവിനും സ്ഥാനക്കയറ്റത്തിനും പരിഗണിക്കു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...