ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊന്നു

For full experience, Download our mobile application:
Get it on Google Play

പനമരം : വയനാട് പനമരത്ത് ബന്ധുവീട്ടില്‍ താമസത്തിനെത്തിയ യുവതിയെ ഭര്‍ത്താവ് ശ്വാസം മുട്ടിച്ചു കൊന്നു. കോഴിക്കോട് കൊളത്തറ വാകേരി മുണ്ടിയാര്‍ വയല്‍ അബൂബക്കര്‍ സിദ്ദീഖിന്റെ ഭാര്യ നിത ഷെറിന്‍ (22) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സിദ്ദീഖിനെ പനമരം പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ചയാണ് നിതയുടെ ബന്ധുവായ പനമരം കുണ്ടാല മൂന്നാം പ്രവന്‍ അബ്ദുല്‍ റഷീദിന്റെ വീട്ടില്‍ രണ്ട് വയസുള്ള മകനോടൊപ്പം ദമ്പതികള്‍ എത്തിയത്. വീടിന്റെ മുകളിലത്തെ മുറിയിലാണ് ഇവര്‍ താമസിച്ചിരുന്നത്. രാത്രിയില്‍ കൊലപാതകം നടത്തിയ സിദ്ദീഖ് വിവരം കോഴിക്കോടുള്ള സഹോദരനെ അറിയിക്കുകയായിരുന്നു. സഹോദരനാണ് വിവരം പോലീസിന് കൈമാറിയത്. പോലീസ് സ്ഥലത്തെത്തി വിളിച്ചുണര്‍ത്തിയപ്പോഴാണ് റഷീദും കുടുംബവും സംഭവം അറിയുന്നത്. ഭാര്യയോടുള്ള സംശയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​സ്വർണ്ണപ്പണയ തട്ടിപ്പിൽ ഒരാൾ പിടിയിൽ; സ്ഥാപന ഉടമയും യുവമോർച്ച നേതാവുമായ മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതം

0
ആലപ്പുഴ: ആലപ്പുഴയില്‍ യുവമോര്‍ച്ച നേതാവ് പ്രതിയായ സ്വര്‍ണ്ണപ്പണയ തട്ടിപ്പ് കേസില്‍ പ്രതികളിൽ...

എഎപി നേതാവ് സത്യേന്ദർ ജയിൻ അറസ്റ്റിൽ

0
ന്യൂഡല്‍ഹി: എഎപി നേതാവും മുന്‍മന്ത്രിയുമായ സത്യേന്ദര്‍ ജെയിന്‍ അറസ്റ്റില്‍. മലിനജല...

​കെ-ടെറ്റ് വിധിക്കെതിരായ പുനഃപരിശോധനാ ഹർജി തള്ളി; നിയമപരമായ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ സംസ്ഥാന സർക്കാർ

0
തിരുവനന്തപുരം: കെ ടെറ്റുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിവ്യൂ പെറ്റീഷന്‍ തള്ളിയ സുപ്രീം...

ട്രെയിൻ തട്ടി ഒന്നര വയസ്സുകാരന് ദാരുണാന്ത്യം

0
ആലപ്പുഴ: കാക്കാഴത്ത് വീടിന് സമീപത്തെ റെയിൽവേ പാളത്തിലേക്ക് ഇഴഞ്ഞുകയറിയ ഒന്നര...