ആന്റോ ആന്റണിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നു – ജനങ്ങള്‍ ബാലറ്റിലൂടെ മറുപടി നല്‍കുമെന്ന് അഡ്വ.എ സുരേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

കോഴഞ്ചേരി : സിറ്റിംഗ് എം.പിയും പത്തനംതിട്ട പാർലമെന്റ് സ്ഥാനാര്‍ഥിയുമായ ആന്റോ ആന്റണിയുടെ പോസ്റ്ററുകള്‍ വ്യാപകമായി നശിപ്പിക്കുന്നു. കോഴഞ്ചേരിയിലും മേലുകരയിലും ഒട്ടിച്ച പോസ്റ്ററുകളാണ് കഴിഞ്ഞദിവസം രാത്രിയില്‍ സാമൂഹ്യവിരുദ്ധര്‍ നശിപ്പിച്ചത്. പോസ്റ്ററുകള്‍ നശിപ്പിച്ചതിനു പിന്നില്‍ പരാജയഭീതി പൂണ്ട സിപിഎം പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പല സ്ഥലത്തും കോൺഗ്രസ് സ്ഥാനാർഥിയുടെ പോസ്റ്ററിന്റെ മുകളിൽ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ പോസ്റ്ററും ഒട്ടിച്ചിട്ടുണ്ട്. ഇലക്ഷനോടനുബന്ധിച്ച് കോഴഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും ക്രമസമാധാനം തകർക്കുവാനും അക്രമം സൃഷ്ടിച്ച് ജനങ്ങളിൽ ഭീതി സൃഷ്ടിക്കുവാനുമുള്ള സിപിഎമ്മിന്റെ ഗൂഡ നീക്കമാണിതെന്നും ബാലറ്റിലൂടെ ജനങ്ങള്‍ ഇതിനു മറുപടി നല്‍കുമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.എ സുരേഷ് കുമാർ പറഞ്ഞു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേത്രുത്വത്തില്‍ നടത്തിയ പ്രതിഷേധയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മണ്ഡലം പ്രസിഡന്റ് ജോമോൻ പുതുപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. പത്തനംതിട്ട ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് ജെറി മാത്യു സാം, ബ്ലോക്ക്‌ പഞ്ചായത്ത് അംഗം സാറാമ്മ ഷാജൻ, പഞ്ചായത്ത് അംഗങ്ങളായ സുനിത ഫിലിപ്പ്, ജിജി വർഗീസ്, റാണി കോശി, ലീബ ബിജി, അശോക് ഗോപിനാഥ്‌, ഉമ്മൻ മാത്യു, അനില മേലുകര, സജി വെള്ളാരെത്, മോൻസി വർഗീസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പത്തനംതിട്ടയില്‍ വഴിയരികില്‍ കൂട്ടിവെക്കുന്ന മാലിന്യങ്ങള്‍ രോഗഭീതി വര്‍ധിപ്പിക്കുന്നു

0
പത്തനംതിട്ട: പത്തനംതിട്ട നഗരത്തിലെ നടപ്പാതകളുടെ വശങ്ങളില്‍ ചാക്കുകളില്‍ കൂട്ടി വെക്കുന്ന മാലിന്യങ്ങള്‍...

പാലക്കാട് വീണ്ടും ഡെങ്കി മരണം ; അങ്കണവാടി ജീവനക്കാരി മരിച്ചു

0
പാലക്കാട് : സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അങ്കണവാടി ജീവനകാരി മരിച്ചു....

ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ

0
ദില്ലി: ബിഹാറിലെ നീറ്റ് പുനഃപരീക്ഷ തട്ടിപ്പിൽ കൂടുതൽ പേർ പിടിയിൽ. ആൾമാറാട്ടക്കേസിൽ...

സണ്ണി ജോസഫ് മന്ത്രിയായതോടെ ഓഫീസ് നിശ്ചലം ; കെപിസിസിയിൽ അടിയന്തര അഴിച്ചുപണിക്ക് നീക്കം

0
തിരുവനന്തപുരം: കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് മന്ത്രിയായതോടെ സംഘടന നിഷ്ക്രിയമെന്ന് റിപ്പോർട്ട്....