എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും ഒരു കന്യാമറിയമായി പരിഗണിക്കൂ ; റെജിലൂക്കോസിന് മറുപടിയുമായി അനുപമ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ അനുപമയുടെ ഭര്‍ത്താവ് അജിത്തിനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നിരുന്നു. റെജി ലൂക്കോസ് അടക്കമുള്ളവര്‍ അനുപമയ്ക്കും അജിത്തിനുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച്‌ രംഗത്ത് വന്നിരുന്നു. ആറുമാസക്കാലം അജിത്ത് എവിടെയായിരുന്നുവെന്നും എന്തുകൊണ്ട് കുഞ്ഞിനെ തേടി അയാള്‍ എത്തിയില്ലെന്നുമുള്ള റെജി ലൂക്കോസിന്റെ ആരോപണങ്ങള്‍ക്ക് മറുപടി നല്‍കി അനുപമ ചന്ദ്രന്‍. ഒരു ചാനല്‍ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അനുപമ.

‘റെജി ലൂക്കോസിനുള്ള മറുപടി ഞാന്‍ ഒരുപാട് തവണ കൊടുത്തതാണ്. എന്തിനാണ് ഇയാള്‍ ഇപ്പോഴും എന്റെ പാര്‍ട്ട്ണറുടെ നെഞ്ചത്തേക്ക് കയറുന്നത്. എനിക്ക് മനസിലാകുന്നില്ല. എന്നെ കുറച്ച്‌ നേരത്തേക്കെങ്കിലും ഒരു കന്യാമറിയമായി പരിഗണിക്കൂ എന്നാണ് എനിക്ക് പറയാനുള്ളത്. എന്റെ കുഞ്ഞിനെ ഞാന്‍ ദിവ്യഗര്‍ഭം ധരിച്ചതാണെന്ന് ഇയാള്‍ക്ക് കുറച്ച്‌ നേരം വിശ്വസിച്ചൂടെ. കഴിഞ്ഞ 6 മാസത്തെ കുറിച്ച്‌ ചോദിച്ചാല്‍ അയാള്‍ക്ക് ഒന്നും പറയാനില്ല. എന്ത് പറഞ്ഞാലും അജിത്തിലാണ് അയാള്‍ അവസാനിപ്പിക്കുന്നത്. ഇത്രയ്ക്ക് പ്രേമമാണോ എന്റെ പാര്‍ട്ട്ണറോട്?. എനിക്കറിയില്ല. എന്നെക്കാള്‍ പ്രണയമാണെന്ന് തോന്നുന്നു’, അനുപമ പറയുന്നു.

താനും ഈ പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച ആളാണെന്നും ഇത്തരം ആരോപണങ്ങള്‍ ഉന്നയിക്കുന്നത് വഴിയുള്ള ടെക്നിക്കൊക്കെ തനിക്കും അറിയാമെന്ന് അനുപമ വ്യക്തമാക്കുന്നു. വിഷയത്തില്‍ പിഴവുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് ശ്രീമതി ടീച്ചര്‍ വരെ സമ്മതിച്ചതാണെന്നും എന്നാല്‍, റെജി ലൂക്കോസിന് മാത്രം അതിനു പറ്റുന്നില്ലെന്നും അനുപമ പരിഹസിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട ജില്ലാ പോലീസ് മേധാവി...

0
പത്തനംതിട്ട: രാജ്യത്തെ മികച്ച 100 ജില്ലാ പോലീസ് മേധാവിമാരെ തെരഞ്ഞെടുത്തതിൽ പത്തനംതിട്ട...

മോഡിഫൈഡ് വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ പേരില്‍ അനുമതി നല്‍കാനാവില്ലെന്ന് ഹൈക്കോടതി

0
കൊച്ചി: നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയ (മോഡിഫൈഡ്) വാഹനങ്ങള്‍ക്ക് പ്രളയത്തിന്റെയോ മറ്റ് പ്രകൃതിദുരന്തങ്ങളുടെയോ...

വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രം ആലപിക്കുന്ന കോൺഗ്രസ് പാരമ്പര്യത്തെ ന്യായീകരിച്ച് ശശി തരൂർ

0
ന്യൂഡൽഹി: ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയും കോൺഗ്രസും തമ്മിലുള്ള...

താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം

0
കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിന് താത്കാലിക ആശ്വാസം....