നായികമാരില്‍ പ്രധാനികളിലൊരാളായ അനുശ്രീ സോഷ്യല്‍മീഡിയയിലും സജീവമാണ്. റിയാലിറ്റി ഷോയില്‍ നിന്നായിരുന്നു അനുശ്രീയെ ലാല്‍ജോസ് കണ്ടെത്തിയത്. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയായി താരം നിറഞ്ഞാടുകയായിരുന്നു. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ട അനുശ്രീക്ക് നിരവധി മികച്ച അവസരങ്ങളാണ് പിന്നീട് ലഭിച്ചത്. എല്ലാതരം വേഷങ്ങളും തന്നില്‍ ഭദ്രമാണെന്ന് താരം ഇതിനകം തന്നെ തെളിയിച്ച് കഴിഞ്ഞതുമാണ്.
ഇന്‍സ്റ്റഗ്രാമിലൂടെയായി വിശേഷങ്ങള്‍ പങ്കിടാറുള്ള അനുശ്രീയുടെ പുതിയ പോസ്റ്റ്ചര്ച്ചയായിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്റ്റഗ്രാമില്‍ നിന്നും ഞാന്‍ ചെറിയൊരു ബ്രേക്ക് എടുക്കുകയാണ്. അധികം വൈകാതെ തിരികെ എത്തുമെന്നുമായിരുന്നു അനുശ്രീ കുറിച്ചത്. ഇതെന്ത് പറ്റി ഇങ്ങനെയൊരു തീരുമാനമെടുക്കാന്‍ എന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. എന്താണ് സംഭവിച്ചത്, ഇങ്ങനെയൊരു ബ്രേക്കിന്റെ ആവശ്യമെന്താണ്, പെട്ടെന്ന് തന്നെ തിരിച്ച് വരൂ എന്നുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ട്.
ഇന്‍സ്റ്റഗ്രാം തുറക്കുന്നത് തന്നെ അനുശ്രീയുടെ പോസ്റ്റ് കാണാനാണ്. അങ്ങനെയുള്ളപ്പോള്‍ ഇന്‍സ്റ്റയില്‍ നിന്നും കുറച്ചുകാലത്തേക്കാണെങ്കിലും വിട്ട് നില്ക്കുക എന്ന് പറയുന്നത് സഹിക്കാന്‍ പറ്റാത്ത കാര്യമാണ്. പ്രശ്നങ്ങളും വിഷമങ്ങളുമൊക്കെ എല്ലാവര്ക്കും ഉണ്ടാകുമെടോ, ഈ മെസ്സേജ് ടൈപ്പ് ചെയ്യുമ്പോഴും ഞാന്‍ ഒരുപാട് പ്രശ്നങ്ങളുടെ നടുവിലാണ്. എത്ര പ്രശ്നങ്ങളുണ്ടായാലും നമ്മള് ഇഷ്ടപ്പെടുന്നവരുടെ സാന്നിധ്യം വലിയൊരു ആശ്വാസമാണ്. ഇന്‍സ്റ്റയില്‍ നിന്നും വിട്ടുനില്‍ക്കരുത്, എപ്പോഴും സപ്പോര്‍ട്ടായി കൂടെയുണ്ടാവുമെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.
അത്ര നല്ല അവസ്ഥയിലൂടെയല്ല താന്‍ കടന്ന് പോവുന്നതെന്ന് വ്യക്തമാക്കി അനുശ്രീ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഭയപ്പാടും കണ്ണീരോടെയുമായാണ് കഴിഞ്ഞയാഴ്ച കടന്നുപോയത്. അതില്‍ നിന്നൊരു മാറ്റമുണ്ടാവില്ലെന്ന് മനസിലാക്കിയതിനാല്‍ മുന്നോട്ട് പോവാന്‍ തീരുമാനിച്ചു. ദു:ഖത്തിന്റെയും ഒറ്റപ്പെടലിന്റെയും ആഴ്ചയായിരുന്നു കടന്നുപോയിരുന്നു. അത് തീരാനായി കാത്തിരുന്നെങ്കിലും അത് മാറില്ലെന്ന് മനസിലായി. ആഘോഷിക്കാനായി ഒരു ലോകം എനിക്ക് കൂട്ടുണ്ടല്ലോ, എന്നെ സ്നേഹിക്കുന്ന കുടുംബവും സുഹൃത്തുക്കളും കൂട്ടുണ്ടെന്നായിരുന്നു കഴിഞ്ഞ ദിവസം അനുശ്രീ കുറിച്ചത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033