അന്‍വര്‍ സിപിഐഎമ്മിനെ ബാധിക്കുന്ന വിഷയമേയല്ല : ടി പി രാമകൃഷ്ണന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണത്തില്‍ ഒരു പ്രത്യേകതയും കാണുന്നില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍.  അന്‍വറിന്റെ രാഷ്ട്രീയ വിശദീകരണം താല്‍കാലികം മാത്രമാണ്. അത് ഫലം ഉളവാക്കാന്‍ പോകുന്നില്ല. കേരളത്തിന്റെ പഴയ കാല ചരിത്രം പരിശോധിച്ചാല്‍ ഇങ്ങനെയുള്ള എത്രയോ സംഭവങ്ങള്‍ നടന്നിട്ടുണ്ട്. അന്‍വറിന്റെ കാര്യത്തില്‍ ഒരു വേവലാതിയുമില്ലെന്നും ടി പി രാമകൃഷ്ണന്‍ വ്യക്തമാക്കി. സിപിഎമ്മിനെതിരെ പറയുമ്പോള്‍ അത് കേള്‍ക്കാന്‍ ആളുകള്‍ക്ക് താല്‍പര്യമുണ്ടാകും. അങ്ങനെ വന്നുകൂടിയതാണ് ആളുകള്‍. രാഷ്ട്രീയപാര്‍ട്ടി രൂപീകരിക്കണോ വേണ്ടയോ എന്ന് അന്‍വര്‍ തീരുമാനിക്കട്ടെ. ദേശീയതലത്തിലും സാര്‍വദേശീയ തലത്തിലും രാഷ്ട്രീയ നിലപാടുള്ള പാര്‍ട്ടിയാണ് സിപിഎം. സിപിഐഎമ്മിന്റെ അണികള്‍ ഭദ്രമാണ്. മുന്‍കാലങ്ങളിലും ഇതുപോലുള്ള എത്രയോ അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം അതിജീവിച്ച് മുന്നോട്ട് പോയിട്ടുണ്ടെന്നും രാമകൃഷ്ണന്‍ പറഞ്ഞു.

അന്‍വര്‍ വിഷയം സിപിഎമ്മിന്റെ അകത്തുള്ള വിഷയമല്ല. അന്‍വര്‍ പാര്‍ട്ടി മെമ്പര്‍ അല്ല. അന്‍വര്‍ പുറത്തുനിന്ന് വന്നയാളാണ്.  സിപിഎമ്മിന് അര്‍ഹതപ്പെട്ട നിലമ്പൂര്‍ സീറ്റില്‍ അന്‍വറിനെ നിര്‍ത്തി. അന്നത്തെ സാഹചര്യത്തിലാണ് ആ തീരുമാനം എടുത്തത്. അതല്ലാതെ യാതൊരു ബന്ധവും അന്‍വറും സിപിഎമ്മും തമ്മിലില്ല. പുതിയ സാഹചര്യത്തില്‍ സിപിഎമ്മിന് അന്‍വറുമായി യാതൊരു ബന്ധവുമില്ലെന്ന് പാര്‍ട്ടി സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ട്.  അന്‍വറിന്റെ ഒരു നിലപാടിനും സിപിഎമ്മുമായി ബന്ധമില്ല. വൈരുദ്ധ്യ നിലപാടാണ് അന്‍വര്‍ എടുത്തുകൊണ്ടിരിക്കുന്നത്.  സിപിഎം വിരുദ്ധ നിലപാടിന് പ്രചാരണം കൊടുക്കാന്‍ മാധ്യമങ്ങളുമുണ്ട്.  2016ല്‍ ഈ കൊടുങ്കാറ്റിനെയെല്ലാം അതിജീവിച്ചാണ് ഇടതുമുന്നണി വിജയിച്ചതെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ രംഗത്ത്

0
ന്യൂഡൽഹി: സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് വീണ്ടും ബിജെപി നേതാവിന്റെ മകൾ...

നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ ചികിത്സയിലായിരുന്ന രോഗിയെ റൂമിലേക്ക്...

0
കോഴിക്കോട് : നിപാ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജ് ഐ സി യുവിൽ...

കൗൺസിലർ ആർ സുഗതന് അവധി

0
തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍...

വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം പാലിച്ചില്ല ; വീണ്ടും...

0
ന്യൂഡൽഹി: വിദ്യാർഥി പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകൾ പിൻവലിക്കുമെന്ന വാഗ്ദാനം...