കോയിപ്രം ഗ്രാമപ്പഞ്ചായത്തിന്റെ പൊതുകിണർ കാട് മൂടി നശിക്കുന്നു

For full experience, Download our mobile application:
Get it on Google Play

പുല്ലാട് : പഞ്ചായത്ത് കിണർ പരിസരം കാട് മൂടി. കുന്നന്താനം എം.ടി.എൽ.പി. സ്കൂളിന് മുന്നിലുള്ള കോയിപ്രം ഗ്രാമപ്പഞ്ചായത്തിന്റെ പൊതുകിണർ കാട് മൂടിയ നിലയിൽ. സ്കൂളിലെ കുട്ടികൾ വെള്ളം കോരി കുടിച്ചുകൊണ്ടിരുന്ന കിണറാണിത്. കാടുമൂടിക്കിടക്കുന്നതിനാൽ കിണറ്റിൽനിന്ന് വെള്ളം കോരാൻ കഴിയാത്ത അവസ്ഥയാണ്. സമീപത്തുള്ള കടകൾക്കും വഴിയാത്രക്കാർക്കും ഉപകാരപ്രദമായ പഞ്ചായത്ത് കിണർ കാടുമൂടിനശിക്കുന്നത് ആൾക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. കിണറിന്റെ അറ്റകുറ്റപ്പണി മുടങ്ങിയതോടെയാണ് കിണർ കാട് കയറിയത്. കോയിപ്രം എട്ടാം വാർഡിലുള്ള കിണർ 2019-ലാണ് അവസാനമായി പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ ഇറച്ചതും പരിസരത്തുള്ള കാട് വെട്ടിമാറ്റിയതും. കിണറിന്റെ മുകളിൽ ഇരുമ്പ് വല ഉണ്ടെങ്കിലും കാലപ്പഴക്കംകൊണ്ട് ദ്രവിച്ചിരിക്കുകയാണ്. ദ്രവിച്ചവല ഭാഗികമായി കിണറ്റിലേക്ക് അടർന്നുവീണിട്ടുമുണ്ട്. സ്കൂൾ അധികൃതർ പലപ്രാവശ്യം വാർഡ് മെമ്പർക്കും പഞ്ചായത്തിനും കത്തു നൽകിയെങ്കിലും പ്രയോജനപ്പെട്ടില്ല. എപ്പോഴും ശുദ്ധജലം ലഭിക്കുന്ന കിണറും പരിസരവും വൃത്തിയാക്കി സംരക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...