അൻവർ സാദത്ത് മന്ത്രിസഭയിലേക്ക് ; രമേശ് ചെന്നിത്തലയ്ക്ക് ഉറപ്പുനൽകി വി.ഡി. സതീശൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോൺഗ്രസ് മന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട നിർണായക ചർച്ചകൾ പുരോഗമിക്കവെ അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുമെന്ന് വി.ഡി. സതീശൻ ഉറപ്പുനൽകിയതായി സൂചന. രമേശ് ചെന്നിത്തല മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു അൻവർ സാദത്തിന്റെ മന്ത്രിസ്ഥാനം. കെ.സി. വേണുഗോപാലിന്റെ വീട്ടിൽ വി.ഡി. സതീശൻ നടത്തിയ സന്ദർശനത്തിന് പിന്നാലെയാണ് ഈ സുപ്രധാന വിവരം പുറത്തുവന്നത്. മുഖ്യമന്ത്രി സ്ഥാനം ലഭിക്കില്ലെന്ന് ഉറപ്പായതോടെ തനിക്കൊപ്പമുള്ള യോഗ്യരായ ആളുകളെ മന്ത്രിസഭയിൽ കൃത്യമായി അക്കോമഡേറ്റ് ചെയ്യണമെന്ന് ചെന്നിത്തല എ.ഐ.സി.സി നേതൃത്വത്തോടും രാഹുൽ ഗാന്ധിയോടും ആവശ്യപ്പെട്ടിരുന്നു. ചെന്നിത്തല മുന്നോട്ടുവെച്ച മൂന്ന് പ്രധാന ആവശ്യങ്ങളിൽ ഒന്നാമത്തേതായിരുന്നു അൻവർ സാദത്തിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുക എന്നത്.

അൻവർ സാദത്തിന് പുറമെ ഐ.സി. ബാലകൃഷ്ണനെ കൂടി മന്ത്രിസഭയിൽ ഉൾപ്പെടുത്തണമെന്നും, ആഭ്യന്തര വകുപ്പ് വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങളിൽ വി.ഡി. സതീശൻ എന്ത് തീരുമാനമെടുക്കും എന്നത് നിർണായകമാണ്. അൻവർ സാദത്തിന്റെ കാര്യത്തിൽ ഏകദേശ ധാരണയായെങ്കിലും, മന്ത്രിമാരുടെ ഔദ്യോഗിക പട്ടിക ഇന്ന് വൈകുന്നേരം നാല് മണിയോടെ മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡല്‍ഹി കെട്ടിടം അപകടം : മരണസംഖ്യ അഞ്ചായി

0
ന്യൂഡല്‍ഹി: ദക്ഷിണ ഡല്‍ഹിയിലെ സത്യ നികേതനില്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരണസംഖ്യ...

ചൊക്രമുടി കയ്യേറ്റത്തിനു പിന്നിൽ സി.പി.ഐ നേതാവ് സലിംകുമാർ ; സിപിഐ ജില്ലാ സെക്രട്ടറിക്കെതിരെ രൂക്ഷ...

0
ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ സലിംകുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി...

​’ജർമ്മനി വീണ്ടും യുദ്ധം ആഗ്രഹിക്കുന്നു’ ; ജർമ്മൻ സർക്കാരിന്റെ പുതിയ സൈനിക നയങ്ങൾക്കും നിലപാടുകൾക്കുമെതിരെ...

0
മോസ്കോ: ജർമനിക്കെതിരെ രൂക്ഷ ആരോപണവുമായി റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്റോവ്....