Friday, April 26, 2024 4:06 pm

കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ശ്രീനഗര്‍ : കശ്മീരില്‍ ഇനി എത് ഇന്ത്യന്‍ പൗരനും ഭൂമി വാങ്ങാന്‍ സാധിക്കുന്ന വിധത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം പുറത്തിറക്കി. ഒക്ടോബര്‍ 26 നു പുറത്തിറക്കിയ ഓര്‍ഡര്‍ പ്രകാരം ജമ്മു കശ്മീര്‍ നിവാസികളല്ലാത്തവര്‍ക്ക് ഭൂമി വാങ്ങുന്നതിനുള്ള നിയന്ത്രണം റദ്ദാക്കി. വേറിടല്‍ നിയമങ്ങള്‍ എടുത്തു കളഞ്ഞ് കശ്മീരിനെ പൂര്‍ണമായും ഇന്ത്യന്‍ യൂണിയനോട് ചേര്‍ത്തിരിക്കുകയാണ് മോദി സര്‍ക്കാര്‍.

ഭൂമി വാങ്ങണമെങ്കില്‍ ജമ്മു കശ്മീരിലെ സ്ഥിരം നിവാസിയായിരിക്കണം എന്ന വകുപ്പാണ് ഒഴിവാക്കിയത്. 26 സംസ്ഥാന നിയമങ്ങള്‍ മാറ്റുകയോ ഭേദഗതി വരുത്തുകയോ ചെയ്തിട്ടുണ്ട്. അടിയന്തിര പ്രാധാന്യത്തോടെ പ്രാബല്യത്തില്‍ വരുന്ന വിധത്തിലാണ് നിയമം നടപ്പാക്കിയിരിക്കുന്നത്. കശ്മീരിന്റെ അമിതാധികാരം എടുത്തുകളഞ്ഞതിനു പുറമേ കശ്മീരില്‍ മറ്റ് സംസ്ഥാനങ്ങളില്‍ ഉള്ളവര്‍ക്ക് ജോലി ലഭിക്കുന്നതിനുള്ള തടസ്സങ്ങളും മോദി സര്‍ക്കാര്‍ മാറ്റിയിരുന്നു. സ്ഥിരം നിവാസിയാകുന്നതിനുള്ള മാനദണ്ഡങ്ങളും ലഘൂകരിച്ചിരുന്നു.

ഇന്ത്യയില്‍ എവിടെയും ഏത് പൗരനും താമസിക്കാനും ഭൂമി വാങ്ങാനുമുള്ള ഭരണഘടനാപരമായ അവകാശം കശ്മീരിന്റെ പ്രത്യേക നിയമം തടഞ്ഞിരുന്നു. എന്നാല്‍ ഈ നിയമം റദ്ദാക്കിയതോടെ മറ്റെല്ലാ സംസ്ഥാനങ്ങളേയും കേന്ദ്രഭരണ പ്രദേശങ്ങളേയും പോലെ പൂര്‍ണമായും ഇന്ത്യന്‍ ഭരണഘടനയുടെ നിയമങ്ങള്‍ക്ക് കീഴിലാണിപ്പോള്‍ ജമ്മു കശ്മീര്‍.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വലിയ വിജയമാണ് കേരളത്തിൽ ഇടതുപക്ഷത്തിന് ജനങ്ങൾ സമ്മാനിക്കുക : കെകെ ശൈലജ

0
കോഴിക്കോട് :  വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജ മട്ടന്നൂർ പഴശി...

പാലക്കാട്ട് വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു

0
പാലക്കാട്: വോട്ട് ചെയ്യാനെത്തിയ യുവാവ് സ്കൂളില്‍ കുഴഞ്ഞുവീണ് മരിച്ചു. തേൻകുറിശ്ശി സ്വദേശി...

സ്വത്ത് വിഭജനം : പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ജയറാം രമേശ്

0
ന്യൂഡൽഹി : കോൺഗ്രസ് രാജ്യത്തെ സമ്പത്ത് മുസ്ലിംവിഭാഗനങ്ങൾക്ക് വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി...

പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ നേതൃത്വത്തിൽ നടക്കുന്ന കുടിവെള്ള വിതരണത്തില്‍ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം

0
പള്ളിക്കൽ : കുടിവെള്ള വിതരണത്തിൽ പക്ഷാഭേദം കാണിക്കുന്നതായി ആരോപണം. പള്ളിക്കൽ ഗ്രാമപ്പഞ്ചായത്തിന്‍റെ...