ഫോൾഡബിൾ ഫോണുകൾ ഇപ്പോൾ വിലക്കുറവില്‍ വാങ്ങാം

For full experience, Download our mobile application:
Get it on Google Play

കുറഞ്ഞ വിലക്ക് ഒരു ഫ്ലിപ്ഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇതിലും മികച്ച അവസരമില്ല. ഇന്ത്യയിൽ 89,999 രൂപക്ക് ലോഞ്ച് ചെയ്ത ഫോണായിരുന്നു മോട്ടോ റേസർ 40 അൾട്ര. എന്നാൽ ലോഞ്ച് വിലയിൽ നിന്ന് ആകർഷകമായ ₹20,000 കിഴിവിൽ ഇനി മോട്ടോയുടെ ഫ്ലിപ് ഫോൺ സ്വന്തമാക്കാം. കിഴിവിന് ശേഷം ഈ പ്രീമിയം സ്മാർട്ട്‌ഫോൺ ₹69,999-ന് ലഭ്യമാകും. 6.9 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി പ്ലസ് പിഓലെഡ് LTPO പ്രധാന ഡിസ്‌പ്ലേയുമായിട്ടാണ് ഫോൺ എത്തുന്നത്. ഈ പാനലിന് 2640×1080 പിക്സൽ റസല്യൂഷൻ, 165Hz വരെ റീഫ്രഷ് റേറ്റ്, 1400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവയുമുണ്ട്. 3.6 ഇഞ്ച് വലിപ്പമുള്ള പിഓലെഡ് ഔട്ടർ ഡിസ്പ്ലേയുമുണ്ട്.

അതിന് 1066 x 1056 പിക്സൽ റെസല്യൂഷനാണുള്ളത്. കൂടാതെ 144Hz വരെ റീഫ്രഷ് റെയ്റ്റും 1100 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്നസുമുണ്ട്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 1ചിപ്സെറ്റാണ് ഫോണിന് കരുത്തേകുന്നത്. 8GB LPDDR5 റാമും 256GB UFS 3.1 സ്റ്റോറേജും നൽകിയിട്ടുണ്ട്. സുരക്ഷക്കായി മുന്നിലും പിന്നിലും കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസുമുണ്ട്. രണ്ട് പിൻ ക്യാമറകളാണുള്ളത്. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷന്റെ (ഒ.ഐ.എസ്) പിന്തുണയുള്ള 12 എംപി സെൻസറാണ് പ്രധാന ക്യാമറ. 13 എംപിയുടെ അൾട്രാ വൈഡ് ആംഗിൾ പ്ലസ് മാക്രോ സെൻസറുമുണ്ട്. മോട്ടോ റേസർ 40: 6.9 വലിപ്പമുള്ള അമോലെഡ് എൽ.ടി.പി.ഒ ഡിസ്‍പ്ലേയാണിതിന്. 1080×2640 പിക്സൽ റസല്യൂഷനുള്ള ഡിസ്‍പ്ലേക്ക് 144Hz റിഫ്രഷ് റേറ്റും 1400 നിറ്റ്സ് ബ്രൈറ്റ്നസും നൽകിയിട്ടുണ്ട്. അതേസമയം ഔട്ടർ ഡിസ്‍പ്ലേ ഈ മോഡലിൽ അൽപം ചെറുതാണ്. 1.5 ഇഞ്ച് മാത്രമാണ് വലിപ്പം. 194 x 368 പിക്സൽ റസല്യൂഷനും 1000 നിറ്റ്സ് ബ്രൈറ്റ്നസുമൊക്കെയുണ്ട്. ക്വാൽകോം 7 ജെൻ 1 എന്ന ചിപ്സെറ്റാണ് കരുത്തേകുന്നത്. 12 ജിബി വരെ റാമും 256 ജിബി വരെയുള്ള യുഎഫ്എസ് 2.1 സ്റ്റോറേജുമുണ്ട്. 64 എംപിയുടേതാണ് ക്യാമറ. 13 എംപി അൾട്രാവൈഡ് സെൻസറുമുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവം : കോട്ടയം മെഡിക്കൽ കോളജിൽ നിന്ന്...

0
പാലാ: കോട്ടയത്ത് ഒരു വയസുകാരിയുടെ ശരീരത്തില്‍ സൂചി കുടുങ്ങിയ സംഭവത്തില്‍ കോട്ടയം...

കേരളത്തെ സംഘപരിവാറിന്‍റെ ആലയത്തിൽ കെട്ടരുത് ; പിഎം ശ്രീ പദ്ധതി നടപ്പിലാക്കുന്നതിനെതിരെ ഐഎസ്എം

0
കോഴിക്കോട്: പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ഐഎസ്എം....

പോലീസ് സ്പോർട്സ് മീറ്റ് ദീപശിഖാപ്രയാണം ; തിരുവനന്തപുരം നഗരത്തിൽ ഇന്ന് ഗതാഗത നിയന്ത്രണം

0
തിരുവനന്തപുരം : പോലീസ് സ്പോർട്സ് മീറ്റിന്റെ ഭാഗമായി നടക്കുന്ന ദീപശിഖാ പ്രയാണത്തോടനുബന്ധിച്ച്...

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിൽ കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തി

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിക്ക് മുന്നോടിയായി ഡൽഹിയിൽ കനത്ത ജാ​ഗ്രത. നഗരത്തിലെ...