താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ് : ഉറപ്പാണ് …. കോന്നിയിലെ ആവോലിക്കുഴിലേക്കാണ് നിങ്ങള്‍ വിളിച്ചത്

For full experience, Download our mobile application:
Get it on Google Play

കോന്നി : ” താങ്കള്‍ വിളിക്കുന്ന സബ്സ്ക്രൈബര്‍ പരിധിക്ക് പുറത്താണ്” കോന്നി ഗ്രാമ പഞ്ചായത്തിലെ ആറാം വാര്‍ഡായ ആവോലിക്കുഴി പ്രദേശത്ത് താമസിക്കുന്ന ആരെ ഫോണില്‍ വിളിച്ചാലും ഇതാണ് മറുപടി. കോന്നി വികസന പാതയില്‍ മുന്നേറുമ്പോള്‍ മൊബൈല്‍ ഫോണുകള്‍ക്ക് റെയ്ഞ്ച് ലഭികാത്ത പ്രദേശവും കോന്നിയിലുണ്ട് എന്നതാണ് സത്യം. ബി.എസ്.എന്‍.എല്‍ ഉള്‍പ്പെടെയുള്ള മൊബൈല്‍ ഫോണുകള്‍ ധാരാളമായി ഉണ്ടെങ്കിലും ഈ പ്രദേശത്ത് എത്തിക്കഴിഞ്ഞാല്‍ ഫോണില്‍ റെയ്ഞ്ച് ലഭിക്കില്ല. ചുരുക്കം ചില വീടുകളില്‍ നിലനില്കുന്ന ലാന്‍ഡ്‌ ഫോണുകള്‍ മാത്രമാണ് ആശയവിനിമയം നടത്താന്‍ ജനങ്ങള്‍ക്ക് ഇന്നും ആശ്രയം.

ഇരുനൂറിലധികം വീടുകളുള്ള കോന്നി ഗ്രാമപഞ്ചായത്തിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ഒന്നായ ഇവിടെ ഭൂരിഭാഗം വീടുകളിലും ലാന്‍ഡ് ഫോണുകള്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ കാലങ്ങള്‍ കഴിഞ്ഞതോടെ ഇവയില്‍ പലതും അപ്രത്യക്ഷമായി. പിന്നീട് വന്ന മൊബൈല്‍ ഫോണുകളില്‍ വിളിച്ചാല്‍ ആരെയും കിട്ടാത്ത അവസ്ഥയുമാണ്. മൊബൈല്‍ ടവര്‍ കമ്പനികളുടെ ലയനമാണ് സിഗ്നല്‍ ലഭിക്കാത്തതിന് പ്രധാന കാരണമെന്ന് പ്രദേശവാസികള്‍ പറയുന്നു. മുന്‍പ് മലയാലപ്പുഴ, എലിമുള്ളുംപ്ലാക്കല്‍ പ്രദേശങ്ങളിലെ ടവറുകളില്‍ നിന്നായിരുന്നു സിഗ്നല്‍ ലഭിച്ചിരുന്നത്, ഇപ്പോള്‍ അതുമില്ല. ഇന്റര്‍നെറ്റ് സംവിധാനമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളും ബുദ്ധിമുട്ടിലാണ്. വനത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ രാത്രിയില്‍ എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ പോലും പുറം ലോകത്തെ അറിയിക്കാന്‍ ബുദ്ധിമുട്ടുകയാണ്  ജനങ്ങള്‍.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേന്ദ്ര സഹമന്ത്രി ജോർജ് കുര്യന് ബിജെപി രാജ്യസഭ സീറ്റ് നിഷേധിച്ചു

0
ദില്ലി: കേന്ദ്ര മന്ത്രിസഭ പുനസംഘടന ഉടനുണ്ടായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെ കേരളത്തിൽ നിന്നുള്ള കേന്ദ്ര...

കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ സമ്മേളനം സമാപിച്ചു

0
പത്തനംതിട്ട : കേരള ഗവ. നേഴ്‌സസ് അസോസിയേഷൻ (കെ.ജി.എൻ.എ) 69-ാമത് സംസ്ഥാന...

മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി ; വീണ അടക്കമുഉള്ളവർക്കെതിരായ തുടർനീക്കം നാളെ തീരുമാനിക്കും

0
തിരുവനന്തപുരം: മാസപ്പടി കേസിൽ തുടർനീക്കവുമായി ഇഡി(എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്). കേസിന്റെ തുടർ കാര്യങ്ങൾക്കായി ഇഡി...

കൊച്ചിയിൽ ഓപ്പറേഷൻ തൂഫാൻ ; വ്യാപക റെയ്ഡിൽ 36 പേർ അറസ്റ്റിൽ

0
കൊച്ചി: ലഹരിമരുന്ന് വ്യാപനം തടയാനും മയക്കുമരുന്ന് സംഘങ്ങളുടെ ഉറവിടം കണ്ടെത്തി നശിപ്പിക്കാനുമുള്ള...