ആറന്മുള മണ്ഡലത്തിലെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം ഇനിയും നടപ്പായില്ല

For full experience, Download our mobile application:
Get it on Google Play

ആറന്മുള : ആറന്മുള നിയോജക മണ്ഡലം രൂപീകൃതമായത് മുതല്‍ ഉയര്‍ന്നുവരുന്ന ആവശ്യങ്ങളില്‍ ഒന്നാണ് ആറന്മുളയിലെ ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം. എന്നാല്‍ കാലമിത്ര കഴിഞ്ഞിട്ടും ആറന്മുളയിലെ ജനങ്ങളുടെ ഈ ആവശ്യം നടപ്പായില്ല. ഇപ്പോള്‍ തിരഞ്ഞെടുപ്പിന് ഒരുങ്ങുമ്പോഴും ആറന്മുളയിലെ ജനങ്ങളുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നാണ് ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണം. നിലവിലെ ആറന്മുള എം.എല്‍.എ വീണ ജോര്‍ജ്ജ് ഇക്കാര്യത്തില്‍ യാതൊരു താല്‍പ്പര്യവും എടുത്തിരുന്നില്ല.

ആറന്മുളയെ ജില്ലയുടെ പൈതൃക ഗ്രാമമായി പ്രഖ്യാപിക്കണമെന്നത് ദീര്‍ഘ കാലമായി നിലനില്‍ക്കുന്ന ആവശ്യമാണ്. 2008 ല്‍ ഇതിനുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിച്ചിരുന്നു എങ്കിലും ഇവയെല്ലാം കടലാസ്സില്‍ മാത്രമായി ഒതുങ്ങി. സമീപ മണ്ഡലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍, മന്ത്രികൂടിയായ എം.എല്‍.എ വീണ ജോര്‍ജ്ജ് ആറന്മുള മണ്ഡലത്തില്‍ കാര്യമായ ഒരു വികസനങ്ങളും നടപ്പാക്കിയിട്ടില്ല എന്നാണ് ജനങ്ങളുടെ പക്ഷം. കുടിവെള്ളവും റോഡും വെളിച്ചവുമെല്ലാം ഇനിയും പല സ്ഥലങ്ങളിലും എത്തിയിട്ടില്ല.

ആശുപത്രി വികസനമാണ് മറ്റൊരു പ്രധാന കാര്യം. ആറന്മുളയിലെ ജനങ്ങള്‍ രോഗശാന്തിക്കായി സ്വകാര്യ ആശുപത്രികളെയാണ് ഇന്നും ആശ്രയിക്കുന്നത്. തങ്ങളുടെ എം.എല്‍.എ സംസ്ഥാനത്തെ ആരോഗ്യ മന്ത്രി ആയിരുന്നിട്ടും നല്ലൊരു ആശുപത്രി ഇന്നും സ്വപ്നമായി അവശേഷിക്കുന്നുവെന്നാണ് ജനങ്ങള്‍ പറയുന്നത്. ആറന്മുള ക്ഷേത്രവുമായി ബന്ധപ്പെട്ട ടൂറിസം സാധ്യതകള്‍ പ്രയോജനപ്പെടുത്താമായിരുന്നിട്ടും ഇതിന് കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷക്കാലത്തെ വികസനങ്ങള്‍ പരിശോധിച്ചാല്‍ ആറന്മുള മണ്ഡലം ഒട്ടേറെ പിന്നിലേക്ക് പോയി. ഇവയെല്ലാം മനസില്‍ കുറിച്ചുകൊണ്ടാണ് ആറന്മുള മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് ബൂത്തിലേക്ക് എത്തുന്നതെന്നാണ്  ഇവരുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്‌.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃപദവി : പിണറായി വിജയൻ്റെ പ്രസ്താവനയിൽ സിപിഐഎം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതൃപദവിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ പ്രസ്താവനയിൽ...

സംസ്ഥാന കോൺ​ഗ്രസ് മൂന്ന് മാസമായി നിശ്ചലം ; കടുത്ത വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻ

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷം പാർട്ടി നിശ്ചലമാണെന്ന് ​ഗുരുതര ആരോപണവുമായി...

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...