തണ്ണിത്തോട്ടില്‍ അനധികൃത പാറ ഖനനം വ്യാപകം ; കണ്ണടച്ച് അധികാരികള്‍

For full experience, Download our mobile application:
Get it on Google Play

തണ്ണിത്തോട് : തണ്ണിത്തോട് പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ അനധികൃത പാറ ഖനനം വ്യാപകമായിട്ടും നടപടി സ്വീകരിക്കാതെ അധികാരികള്‍. തണ്ണിത്തോട് അഞ്ചുകുഴി മേക്കണ്ണം റോഡരുകില്‍ ആണ് അനധികൃതമായി പാറപൊട്ടിച്ച് കടത്തുന്നത്. സ്വകാര്യ ഭൂമിയിലുള്ള പാറ സ്ഥലത്തെ ചില കരാറുകാര്‍ വാങ്ങി പൊട്ടിച്ച് പഞ്ചായത്തിന് പുറത്ത് വില്പന നടത്തുന്നതായാണ് നാട്ടുകാര്‍ പരാതിപ്പെടുന്നത്. പഞ്ചായത്തിലെ പല പ്രദേശങ്ങളിലും  ഇത്തരത്തില്‍ പാറ പൊട്ടിച്ച് കടത്തുന്നുണ്ട്. കഴിഞ്ഞ കുറെ കാലങ്ങളായി നടക്കുന്ന പാറ ഖനനത്തിനെതിരെ അധികാരികള്‍ ഇപ്പോഴും മൗനം പാലിക്കുകയാണ്.

സ്വകാര്യ വ്യകതികളുടെ ഭൂമിയില്‍ നിന്നും പൊട്ടിച്ച് മാറ്റുന്ന വലിയ പാറകള്‍ ടിപ്പര്‍ ലോറികളില്‍ ഒഴിഞ്ഞ സ്ഥലങ്ങളിലേക്ക് മാറ്റി ഇത് ആവശ്യക്കാര്‍ക്ക് വിറ്റഴിക്കുകയാണ് ചെയ്യുന്നത്. കോന്നി മണ്ഡലത്തില്‍ ഒരു പാറമട പോലും ഇല്ലാത്ത ഗ്രാമപഞ്ചയത്താണ് തണ്ണിത്തോട്. പരിസ്ഥിതി ലോല മേഖലയായ ഈ പഞ്ചായത്തില്‍ പാറ ഖനനത്തിന് യാതൊരു അനുമതിയും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇത്തരത്തില്‍ പാറ അനധികൃതമായി പൊട്ടിച്ച് മാറ്റി ചിലര്‍ ലക്ഷങ്ങള്‍ സമ്പാദിക്കുന്നത്. ഈ വിഷയത്തില്‍ പരിശോധന നടത്തേണ്ട മൈനിംഗ് ആന്‍റ്  ജിയോളജി വകുപ്പ് അധികാരികളും മൌനം പാലിക്കുകയാണ്.

പാറ പൊട്ടിച്ച് കടത്തുന്നതിന് പിന്നില്‍ വലിയ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായാണ് വിവരം. പാറമടകളില്‍ നിന്നും കൊണ്ടുപോകുന്ന പാറ ഉത്പന്നങ്ങളെക്കാള്‍ വില കുറച്ചാണ് ഇവര്‍ പാറ വില്പന നടത്തുന്നത്. യാതൊരു മുതല്‍ മുടക്കും ഇല്ലാതെ പൊട്ടിച്ച് കടത്തുന്ന പാറകള്‍ വഴി ലക്ഷങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ കൈകളില്‍ എത്തുന്നത്. ചെങ്കുത്തായ ഭൂമിയില്‍ നിന്നും പൊട്ടിച്ച് മാറ്റുന്ന പാറ മുന്‍പും അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെങ്കിലും കാര്യമായ നടപടികള്‍ ഒന്നും തന്നെ ഇതിനെതിരെ ഉണ്ടായിട്ടില്ല. മണ്ണിടിച്ചില്‍ ഭീഷണിയുള്‍പ്പെടെ നില നില്‍ക്കുന്ന പല പ്രദേശങ്ങളിലും നിയമ വ്യവസ്ഥയെപോലും വെല്ലുവിളിച്ചാണ് ഇത്തരക്കാര്‍ പാറ ഖനനം തുടരുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭർത്താവിന്‍റെ സംസ്കാരത്തിന് പിന്നാലെ ഭാര്യയും മരിച്ചു

0
തിരുവനന്തപുരം: ഒരേ ആശുപത്രിയിൽ ചികിത്സയിലായിരുന്ന വെമ്പായം പെരുങ്കൂർ ഇടത്തറ വീട്ടിൽ രവീന്ദ്രൻ...

‘മഴ കാരണം പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ, വൈദ്യുതിയും, ഭക്ഷണവുമില്ല’ ; അതിഥി തൊഴിലാളികളും ദുരിതത്തിൽ

0
കോഴിക്കോട്: കേരളത്തിൽ മഴക്കെടുതി രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്നാട്ടുകാരെ പോലെ തന്നെ...

മാധ്യമപ്രവർത്തകൻ കെ എം ബഷീറിന്റെ മരണം ; ഭാര്യ ജസീലയുടെ ഹർജിയിൽ നോട്ടീസ് അയച്ച്...

0
കൊച്ചി: മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയെന്ന കേസിൽ സര്‍ക്കാരിന്...

ജോലി നഷ്ടപ്പെടുമോ എന്ന് ആശങ്ക ; കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടർ ജീവനൊടുക്കി

0
കാസർകോട്: കെഎസ്ആർടിസി താൽക്കാലിക കണ്ടക്ടറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുളിയാർ മജക്കാറിലെ യോഗീഷ്...