തവനൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണവുമായി എ.പി അനില്‍കുമാര്‍

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : തവനൂരില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ഡീല്‍ ഉണ്ടെന്ന ആരോപണവുമായി കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എ.പി അനില്‍കുമാര്‍. ഇടതുപക്ഷ പ്രവര്‍ത്തകര്‍തന്നെ ഇതിനെതിരെ പ്രതികരിക്കുമെന്നും യുഡിഎഫ് വലിയ വിജയം നേടുമെന്നും അദ്ദേഹം പറഞ്ഞു. ‘തവനൂരില്‍ സിപിഎം – ബിജെപി ഡീലിന്റെ എല്ലാ സാധ്യതയുമുണ്ട്. ആ രീതിയില്‍ മുന്നോട്ട് പോയാലേ ജയിക്കൂ എന്ന തോന്നല്‍ സിപിഎമ്മിന് ഉണ്ടായിട്ടുണ്ട്. ഡീല്‍ പലയിടത്തും പ്രകടമായി കാണുന്ന സാഹചര്യമുണ്ട്. തവനൂരില്‍ ഏത് ഡീല്‍ നടന്നാലും യുഡിഎഫ് വലിയ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇത്തരം ഡീലുകള്‍ക്കെതിരെ യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കും മുമ്പുതന്നെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രതികരിക്കുമെന്നാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. കാരണം, നല്ല കമ്മ്യൂണിസ്റ്റുകാര്‍ക്ക് അത് അംഗീകരിക്കാന്‍ കഴിയില്ല’ -എ.പി അനില്‍കുമാര്‍ പറഞ്ഞു.

തവനൂരില്‍ സിറ്റിങ് എം.എല്‍.എ ഡോ. കെ.ടി. ജലീലും യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. വി.എസ്. ജോയിയും തമ്മിലാണ് പോരാട്ടം. 2025ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും യുഡിഎഫ് വിജയിച്ചിരുന്നു. ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് രവി തേലത്താണ് ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ഥി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ ഡിവിഷൻ വിഭജനം; തിരുവോണനാളിൽ പ്രതിഷേധിക്കാന്‍ യുഡിഎഫ് എംപിമാര്‍

0
പാലക്കാട്: പാലക്കാട് ഡിവിഷന്‍ വിഭജനത്തില്‍ തിരുവോണനാളില്‍ യുഡിഎഫ് എംപിമാര്‍ പ്രതിഷേധം നടത്തും....

ഓണാഘോഷ വിവാദം : ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി പോലീസ്, പ്രതികളുടെ...

0
തിരുവനന്തപുരം: മ്യൂസിയം പൊലീസ് സ്റ്റേഷനു മുന്നിലെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച...

പരീക്ഷാ കേന്ദ്രത്തിലെ അപ്രതീക്ഷിത വൈദ്യുതി തടസ്സം; ആയുഷ് പി.ജി എൻട്രൻസ് എഴുതാൻ കഴിയാതെ 49...

0
ന്യൂഡല്‍ഹി: രാജസ്ഥാനിലെ ജയ്പൂരില്‍ വൈദ്യുതി തടസ്സത്തെ തുടര്‍ന്ന് ഓള്‍ ഇന്ത്യ ആയുഷ്...

ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പണം കവർന്നു; മദ്യം നൽകി ബോധം കെടുത്താൻ ശ്രമിച്ച ശേഷം...

0
തിരുവനന്തപുരം: തലസ്ഥാനത്ത് ഓട്ടോറിക്ഷ ഡ്രൈവര്‍ക്ക് ക്രൂരമര്‍ദ്ദനം. ഡ്രൈവര്‍ക്ക് നിര്‍ബന്ധിച്ച മദ്യം നല്‍കിയ...