നിലമ്പൂര്‍ ഫലത്തിന് പിന്നാലെ കെസി വേണുഗോപാലിനെ പ്രശംസിച്ച് എപി അനില്‍കുമാര്‍ എംഎല്‍എ

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ കെസി വേണുഗോപാലിനെ പ്രശംസിച്ച് കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് എപി അനില്‍കുമാര്‍ എംഎല്‍എ. കെസി വേണുഗോപാലിന്റെ പെന്‍ഷന്‍ പരാമര്‍ശം ഗുണം ചെയ്തു. സിപിഎമ്മിന്റെ മലപ്പുറം വിരുദ്ധ നിലപാട് ചര്‍ച്ചയാക്കിയതും കെസി വേണുഗോപാലാണെന്ന് എപി അനില്‍കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. നിലമ്പൂരിലേത് ഒരു കൂട്ടായ പ്രവര്‍ത്തനത്തിന്റെ വിജയമാണെന്നും അനില്‍കുമാര്‍ പറഞ്ഞു. താഴെ തട്ടിലുള്ളവരും നേതാക്കളും ഒരുമിച്ച് പ്രവര്‍ത്തിച്ചതാണ് വലിയ വിജയത്തിന് കാരണമായത്. തെരഞ്ഞെടുപ്പിന്റെ സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ അവസാനഘട്ടം വരെ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ നല്‍കിയ പിന്തുണ വലുതാണ്.

അദ്ദേഹത്തിന്റെ വരവാണ് ഇതൊരു രാഷ്ട്രീയപോരാട്ടമാക്കി മാറ്റിയത്. പെന്‍ഷന്‍, മലപ്പുറം ജില്ലയോടുള്ള മുഖ്യമന്ത്രിയുടെ സമീപനം തുടങ്ങി അദ്ദേഹം ഉയര്‍ത്തിയ വിഷയങ്ങളാണ് സര്‍ക്കാരിനെതിരെയുള്ള ഒരുസാഹചര്യം ഉണ്ടാക്കിയത്. പ്രിയങ്കയുടെ വരവും വിജയത്തിന് വഴിയൊരുക്കിയെന്നും അനില്‍കുമാര്‍ പറഞ്ഞു. നിലമ്പൂര്‍ വിജയം കെപിസിസിയുടെ പുതിയ ടീമിന് ആത്മവിശ്വാസം നല്‍കുന്നതാണെന്നും അനില്‍കുമാര്‍ പറഞ്ഞു. പിണറായിക്കെതിരായ പോരാട്ടമായിരുന്നു ഈ തെരഞ്ഞെടുപ്പെങ്കില്‍ പി വി അന്‍വര്‍ അത് ദുര്‍ബലപ്പെടുത്തിയെന്നും, അത് പറയാതിരിക്കാനാവില്ലെന്നും അനില്‍കുമാര്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാർട്ടി ചരിത്രത്തിലാദ്യം ; സിപിഎം വിശാല സംസ്ഥാന കമ്മിറ്റി കോഴിക്കോട് ചേരും

0
കോഴിക്കോട്: പാർട്ടി ചരിത്രത്തിൽ ഇതുവരെ കേട്ടുകേൾവിയില്ലാത്ത ഒരു അസാധാരണ നീക്കത്തിന് കേരളത്തിലെ...

മാസപ്പടി കേസ് : പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയായി മാസപ്പടി കേസ്. എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്...

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം നീല ജേഴ്സി ധരിക്കും ; തീരുമാനമറിയിച്ച് അധികൃതർ

0
ന്യൂഡൽഹി : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഹോക്കി ടീം പരമ്പരാഗത നീല...

അമേരിക്കയുടെ അത്യാധുനിക ആളില്ലാ മുങ്ങിക്കപ്പൽ ഇറാൻ പിടിച്ചെടുത്തു

0
ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്. സമുദ്രത്തിനടിയിൽ അയ്യായിരത്തിലധികം മീറ്റർ...