ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് മണിപ്പുരില്‍ നടക്കുന്നത് – എ.പി ജയന്‍

For full experience, Download our mobile application:
Get it on Google Play

റാന്നി: ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണ് മണിപ്പുരില്‍ നടക്കുന്നതെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി എ.പി ജയന്‍ പറഞ്ഞു. ഭരണഘടന വിഭാവനം ചെയ്യുന്ന അവകാശങ്ങളും ആരാധനാ സ്വാതന്ത്ര്യവും എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്നതിന് അവസരം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ വെച്ചൂച്ചിറ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ മണിപ്പുര്‍ ജനതയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖാപിച്ചുകൊണ്ട് നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന:സാക്ഷിയുള്ള മനുഷ്യര്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത തരത്തിലുള്ള അതിക്രൂരമായ അതിക്രമമാണ് മണിപ്പുരിലെ ജനങ്ങള്‍ അനുഭവിക്കുന്നത്. ജനിച്ചു വളര്‍ന്ന മണ്ണില്‍ പാര്‍ക്കാന്‍ കഴിയാതെ എല്ലാം ഉപേക്ഷിച്ച് ജീവന്‍ നിലനിര്‍ത്തുന്നതിന് വേണ്ടി വനാന്തരങ്ങളിലേയ്ക്കും അന്യദേശങ്ങളിലേയ്ക്കും ഓടിപ്പോകേണ്ടി വരികയാണ്. ഇന്ത്യയോടു ചേര്‍ക്കപ്പെട്ട മണിപ്പുരില്‍ നിലനിന്നിരുന്ന ചില അവകാശങ്ങള്‍ ഇന്ന് ഇല്ലാതായിരിക്കുകയാണ്. എല്ലാം വിഭാഗം ജനങ്ങള്‍ക്കും തുല്ല്യ നീതിയും അവകാശങ്ങളും ഉറപ്പ് വരുത്തുക എന്നുള്ളതാണ് സര്‍ക്കാരിന്റെ ഉത്തരവാദിത്വം. എന്നാല്‍ ഉത്തരവാദ നിര്‍വ്വഹണത്തില്‍ കേന്ദ്രം ഗുരുതരമായ വീഴ്ച വരുത്തിയെന്നും അദേഹം ചൂണ്ടിക്കാട്ടി.

വെച്ചൂച്ചിറ ലോക്കല്‍ സെക്രട്ടറി എന്‍.ജി പ്രസന്നന്‍ അധ്യക്ഷത വഹിച്ചു. സി.എസ്.ഐ സഭ വെച്ചൂച്ചിറ വികാരി റവ. ഫാ. സോജി വര്‍ഗീസ്, സി.എം.എസ് സഭ റാന്നി വികാരി റവ. ഫാ. എ.എസ് ബിജു, ഐ.പി.സി സഭ വെച്ചൂച്ചിറ പാ.ജിജി, ചര്‍ച്ച് ഓഫ് ഗോഡ് സഭ വെച്ചൂച്ചിറ പാ.റെജി, ഐ.പി.സി സഭ കൂത്താട്ടുകുളം പാ. സി.ടി എബ്രഹാം, ഡബ്ല്യു.എം.ഇ ചര്‍ച്ച് പാ.ഇ.ആര്‍ രാജു, സി.എസ്.ഡി.എസ് മേഖലാ പ്രസിഡന്റ് സാബു, സി.പി.ഐ മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍, അസി.സെക്രട്ടറി സന്തോഷ് കെ.ചാണ്ടി, ജില്ലാ കൗണ്‍സിലംഗം എം.വി പ്രസന്നകുമാര്‍, മണ്ഡലം സെക്രട്ടേറിയറ്റംഗം ആര്‍ നന്ദകുമാര്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ സജിമോന്‍ കടയനിക്കാട്, എം.ശ്രീജിത്ത്, ലോക്കല്‍ കമ്മറ്റിയംഗങ്ങളായ ജെയ്‌നമ്മ തോമസ്, അജികുമാര്‍, ജോസ് ചക്കിട്ടയില്‍, സോമന്‍, ബിന്ദു സദാശിവന്‍, കൊച്ചുമോന്‍ സജി ഫിലിപ്പ്, ബൈജുമോന്‍ എന്നിവര്‍ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിപിഎം നേതാവ് സി എൻ മോഹനൻ നടത്തിയ അഭിപ്രായ പ്രകടനം അപക്വവും അനുചിതവുമാണെന്ന് സിപിഐ...

0
കൊച്ചി : സിപിഐയെ സംബന്ധിച്ച് സിപിഎം നേതാവ് സി എൻ മോഹനൻ...

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു

0
ഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരണ സംഖ്യ 270ആയി ഉയർന്നു. കേരളത്തിൽ...

ശബരിമലയില്‍ എഐ ജനക്കൂട്ട നിയന്ത്രണ സംവിധാനം ; ഓണ്‍ലൈന്‍ ബുക്കിംഗിലൂടെ 400 മുറികള്‍ ലഭ്യമാക്കും

0
മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമലയില്‍ എഐ അധിഷ്ഠിത ജനക്കൂട്ട നിയന്ത്രണം, ഓണ്‍ലൈന്‍ മുറി ബുക്കിംഗ്, ശുചിത്വ പരിഷ്കാരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന റിപ്പോര്‍ട്ട് ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.

സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയം ; അരി അളവ് കുറച്ചു, വില കൂട്ടി യുഡിഎഫ്...

0
സപ്ലൈകോ ഓണച്ചന്ത കനത്ത പരാജയമെന്ന് മുന്‍ ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍; അരി അളവ് കുറച്ചു, വില കൂട്ടിയെന്ന് ആരോപണം.