മോഹനൻനായരുടെ വിയോഗം കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടം : എ പി ജയൻ

For full experience, Download our mobile application:
Get it on Google Play

കോന്നി : സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി അംഗം മോഹനൻ നായരുടെ വിയോഗം ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് തീരാ നഷ്ടമാണെന്ന് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. മോഹനൻനായർ അനുശോചന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര ഗവണ്മെന്റ് സ്ഥാപനത്തിൽ ആണ് അദ്ദേഹം ജോലി ചെയ്തിരുന്നത്. സർവീസിൽ നിന്നും വിരമിച്ച ശേഷവും പാർട്ടിയിലും യൂണിയനിലും അദ്ദേഹം സജീവമായി പ്രവർത്തിച്ചു. ഈ അവസരത്തിൽ ആണ് അദ്ദേഹം സി പി ഐ വള്ളിക്കോട് ലോക്കൽ കമ്മറ്റി അംഗമായി തിരഞ്ഞെടുക്കപ്പെട്ടത്.

അദേഹത്തിന്റെ കുടുംബവും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായി വളരെ അടുത്ത് ബന്ധം പുലർത്തുന്നവർ ആണ്. പാർട്ടിയിൽ വലിയ സ്ഥാനമാനങ്ങളോട് ഒന്നും മോഹമില്ലാതെ സി പി ഐ ക്ക് വേണ്ടി പ്രവർത്തിച്ച ആളായിരുന്നു അദ്ദേഹം എന്നും സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പറഞ്ഞു. സി പി ഐ കോന്നി മണ്ഡലം കമ്മറ്റി അംഗം ജോൺ മാങ്കൂട്ടത്തിൽ അധ്യക്ഷത വഹിച്ചു. സി പി ഐ സംസ്ഥാന കൗൺസിൽ അംഗം പി ആർ ഗോപിനാഥൻ, സി പി ഐ കോന്നി മണ്ഡലം സെക്രട്ടറി കെ രാജേഷ്,സി പി ഐ കൂടൽ മണ്ഡലം സെക്രട്ടേറിയേറ്റ് അംഗം ബി രാജേന്ദ്രൻ പിള്ള, വള്ളിക്കോട് ലോക്കൽ സെക്രട്ടറി അഡ്വ എ ജയകുമാർ,എ ഐ റ്റി യു സി ജില്ലാ സെക്രട്ടറി ഡി സജി, കോന്നി ബ്ലോക്ക് പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് നീതു ചാർളി,വള്ളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ആർ മോഹനൻ നായർ,രാജു നെടുവുംപുറം, കെ എസ് രാജശേഖരൻ,പി എസ് കൃഷ്ണകുമാർ,എം പി തോമസ്, തോമസ് ജോസ്,എസ് പി മോഹൻ കുമാർ,എം വി സുധാകരൻ, ബിജി ജലേഷ്,തോമസ് വർഗീസ്, രൂഹമ്മ വർഗീസ്,വി സജീവ്, എ ജയകുമാർ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...