പ്രതിഷേധങ്ങളിലെ ഇരട്ടത്താപ്പ്; ​’ഡൽഹിയിൽ കൈയടി, കേരളത്തിൽ എത്തിയാൽ ചെവിക്കുപിടിത്തം’; സർക്കാരിനെതിരെ പരിഹാസവുമായി ഡിവൈഎഫ്ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ സാമൂഹ്യമാധ്യമത്തില്‍ നിന്നും നീക്കം ചെയ്ത മന്ത്രിയും യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനുമായ ഒ ജെ ജനീഷിൻ്റെ പ്രവൃത്തിയെ വിമർശിച്ച് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍ എംഎൽഎ. സ്വന്തം കൂട്ടര്‍ക്കിടയില്‍ ഇതൊക്കെ പാടുണ്ടോ എന്ന് വിജിൻ പരിഹസിച്ചു. പ്രതിഷേധം നടത്തിയാല്‍ ഡല്‍ഹിയില്‍ കൈയടിയും കേരളത്തില്‍ ചെവിക്കുപിടിത്തവുമാണെന്നും ഇതാണോ കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഇരട്ടത്താപ്പ് എന്നും വിജിന്‍ ചോദിച്ചു.കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ കരിങ്കൊടി പ്രതിഷേധത്തെ ശരിവെക്കുമ്പോള്‍ വി ഡി സതീശന്‍ അതേ പ്രതിഷേധത്തിന് നേരെ കണ്ണുരുട്ടുകയാണ് ചെയ്യുന്നത്.

കേരളത്തില്‍ ഒരു നിലപാടും ഡല്‍ഹിയില്‍ മറ്റൊരു നിലപാടുമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും വിജിന്‍ പറഞ്ഞു. ‘കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ കരിങ്കൊടി പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രി ജനീഷ് പോസ്റ്റ് ചെയ്തതേയുള്ളൂ. നിമിഷനേരം കൊണ്ട് സതീശന്‍ കണ്ണുരുട്ടി. പോസ്റ്റ് അപ്രത്യക്ഷമായി. സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുക എന്നൊരു ചൊല്ലുണ്ട്. പണ്ടുതൊട്ടേ അത് യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് പതിച്ചു കൊടുത്തതാണെന്ന് തോന്നുന്നു’, ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ വിജിന്‍ പറയുന്നു. യുവമന്ത്രിയെ ബഹിരാകാശത്തുനിന്ന് താഴെയിറക്കാന്‍ ഒരു പാരച്യൂട്ട് സ്‌പോണ്‍സര്‍ ചെയ്യാന്‍ ഈ നാട്ടില്‍ ആരുമില്ലേ എന്ന് ചോദിച്ചാണ് വിജിന്‍ കുറിപ്പ് അവസാനിപ്പിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം

0
പാലക്കാട്‌ : കൊഴിഞ്ഞാമ്പാറയിൽ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ...

യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്; യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം....

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി

0
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46...

മന്ത്രി ഒ ജെ ജനീഷ് പങ്കുവെച്ച വീഡിയോ പിൻവലിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എം ബി...

0
പാലക്കാട്: അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രിയും യൂത്ത്...