ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ ഗ്രാമങ്ങളുടെ വൻ കുതിപ്പ്

For full experience, Download our mobile application:
Get it on Google Play

ഇന്ത്യൻ ഇരുചക്ര വാഹന വിപണിയിൽ നഗരങ്ങളെ പിന്തള്ളി ഗ്രാമപ്രദേശങ്ങളുടെ സ്വാധീനം അതിവേഗം വർധിക്കുന്നതായി പുതിയ കണക്കുകൾ. 2026-ലെ ആദ്യ പകുതിയിൽ (ജനുവരി-ജൂൺ കാലയളവിൽ) രാജ്യത്തെ മൊത്തം ഇരുചക്ര വാഹന രജിസ്ട്രേഷനുകളുടെ 55 ശതമാനവും ഗ്രാമങ്ങളിൽ നിന്നാണെന്ന് ജാറ്റോ ഡൈനാമിക്സിന്റെ പഠനം വ്യക്തമാക്കുന്നു. ഇതിൽ 32 ശതമാനം നഗരപ്രദേശങ്ങളിൽ നിന്നും 13 ശതമാനം മെട്രോ നഗരങ്ങളിൽ നിന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഗ്രാമീണ ഉപഭോക്താക്കളുടെ പ്രധാന തെരഞ്ഞെടുപ്പ് മോട്ടോർസൈക്കിളുകളാണ്. മൊത്തം ഗ്രാമീണ രജിസ്ട്രേഷന്റെ 68.3 ശതമാനവും മോട്ടോർസൈക്കിളുകളാണ്, അതിൽ തന്നെ 100-125 സിസി വരെയുള്ള എൻട്രി ലെവൽ കമ്മ്യൂട്ടർ ബൈക്കുകൾക്കാണ് 75 ശതമാനത്തോളം സ്വീകാര്യത. മികച്ച മൈലേജും കുറഞ്ഞ വിലയുമാണ് ഇവയെ ഗ്രാമങ്ങളിൽ പ്രിയങ്കരമാക്കുന്നത്. കൂടാതെ, ഗ്രാമീണ രജിസ്ട്രേഷനുകളിൽ 24 ശതമാനത്തോളം സ്കൂട്ടറുകളും ഇടംപിടിച്ചിട്ടുണ്ട്.

ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വ്യാപനം ഗ്രാമങ്ങളിൽ ഇപ്പോഴും പരിമിതമാണെങ്കിലും (5.9%) വളർച്ച പ്രകടമാണ്. ഇലക്ട്രിക് വിഭാഗത്തിൽ ടിവിഎസും ബജാജും ചേർന്ന് 56 ശതമാനം വിഹിതം നേടിയിട്ടുണ്ട്. രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ കമ്മ്യൂട്ടർ ബൈക്കുകൾക്കാണ് ഏറ്റവും കൂടുതൽ ആവശ്യക്കാരുള്ളത്. മൊത്തത്തിൽ, ഇരുചക്ര വാഹന വിപണിയുടെ ഭാവി നിർണ്ണയിക്കുന്നതിൽ ഗ്രാമീണ ഇന്ത്യയുടെ പങ്ക് വളരെ നിർണ്ണായകമാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ ശ്രമം

0
പാലക്കാട്‌ : കൊഴിഞ്ഞാമ്പാറയിൽ പിണങ്ങിപ്പോയ ഭാര്യയേയും അമ്മയേയും വീട്ടിൽകയറി വെട്ടിക്കൊല്ലാൻ...

യുവതിയെ അപകീർത്തിപ്പെടുത്തിയ കേസ്; യൂട്യൂബർ തൊപ്പിക്ക് മുൻകൂർ ജാമ്യം അനുവദിച്ച് കോടതി

0
കൊച്ചി: ഒളിവില്‍ തുടരുന്ന യൂട്യൂബർ തൊപ്പിയെന്ന മുഹമ്മദ് നിഹാദിന് മുന്‍കൂര്‍ ജാമ്യം....

മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46 ബസുകൾക്കെതിരെ നടപടി

0
തൃപ്പൂണിത്തുറ: സ്വകാര്യ ബസുകളിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ 46...

മന്ത്രി ഒ ജെ ജനീഷ് പങ്കുവെച്ച വീഡിയോ പിൻവലിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി എം ബി...

0
പാലക്കാട്: അമിത് ഷായ്ക്കെതിരായ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധത്തിന്റെ വീഡിയോ മന്ത്രിയും യൂത്ത്...