ആപ്പിള്‍ ഇന്‍റലിജന്‍സ് വരവ് പ്രഖ്യാപിച്ച് ആപ്പിള്‍

For full experience, Download our mobile application:
Get it on Google Play

കാലിഫോര്‍ണിയ : ഐഫോണ്‍ പ്രേമികളുടെ ക്ഷമ പരീക്ഷിച്ചെങ്കിലും ആപ്പിളിന്‍റെ സ്വന്തം എഐയായ ‘ആപ്പിള്‍ ഇന്‍റലിജന്‍സ്’ ഇനി വൈകില്ല. ഒക്ടോബറില്‍ ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകള്‍ ലഭ്യമാകുമെന്ന് ആപ്പിള്‍ പ്രഖ്യാപിച്ചു. ഐഒഎസ് 18 ഓപ്പറേറ്റിംഗ് സിസ്റ്റം പുറത്തിറക്കിക്കൊണ്ടുള്ള പ്രഖ്യാപനത്തിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സിനെ കുറിച്ചും കമ്പനി മനസുതുറന്നത്. സപ്പോര്‍ട്ടാവുന്ന ഐഫോണ്‍ ഡിവൈസുകളില്‍ ആപ്പിള്‍ ഇന്‍റലിജന്‍സ് സൗജന്യമായി ഉപയോഗിക്കാം. ആപ്പിള്‍ 2024 ജൂണ്‍ 10ന് നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് ആപ്പിള്‍ ഇന്‍റലിജന്‍സ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തൊട്ടടുത്ത മാസം അമേരിക്കയില്‍ ഡെവലര്‍പ്പര്‍മാര്‍ക്ക് ടെസ്റ്റിംഗിനായി ആപ്പിള്‍ ഇന്‍റലിജന്‍സ് അവതരിപ്പിച്ചു.

ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ ആദ്യഘട്ട ഫീച്ചറുകളാണ് ഈ വരുന്ന ഒക്ടോബര്‍ മാസം തെരഞ്ഞെടുക്കപ്പെട്ട ഐഫോണുകളില്‍ ലഭ്യമാകാന്‍ പോകുന്നത്. ആപ്പിള്‍ ഇന്‍റലിജന്‍സിന്‍റെ സമ്പൂര്‍ണ ഫീച്ചറുകള്‍ അടുത്ത വര്‍ഷം (2025) മാത്രമേ ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാകൂ. ആപ്പിള്‍ ഇന്‍റലിജന്‍സിന് ഓണ്‍-ഡിവൈസ് മോഡല്‍, സെര്‍വര്‍ അടിസ്ഥാനമാക്കിയുള്ള ക്ലൗഡ് മോഡല്‍ എന്നിവയുണ്ടാകും എന്നാണ് റിപ്പോര്‍ട്ട്. ഏറ്റവും പുതിയ ഐഒഎസ് 18 ഒഎസുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്നതാണ് ആപ്പിള്‍ ഇന്‍റലിജന്‍സ്. ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ അനായാസം കൈകാര്യം ചെയ്യാന്‍ പാകത്തിനാണ് ആപ്പിള്‍ ഐഒഎസ് 18 രൂപകല്‍പന ചെയ്തിട്ടുള്ളത്.

എഴുതാനും പ്രൂഫ്‌റീഡ് ചെയ്യാനും മെയിലും നോട്ടും വെബ്‌പേജുകളും തേഡ്-പാര്‍ട്ടി ആപ്പുകളും വഴിയുള്ള വലിയ ലേഖനങ്ങള്‍ സംക്ഷിപ്ത രൂപത്തിലാക്കാനുമുള്ള എഴുത്തുപകരണങ്ങള്‍, ചിത്രങ്ങളിലെ അനാവശ്യ ഭാഗങ്ങള്‍ ഒഴിവാക്കാനുള്ള പുതിയ ക്ലീന്‍അപ് ടൂള്‍, സാധാരണമായ ഭാഷ വഴി ഫോട്ടോകളും വീഡിയോകളും സെര്‍ച്ച് ചെയ്യാനുള്ള സൗകര്യം, ഓഡിയോ മൊഴിമാറ്റാനും ചുരുക്കാനുമുള്ള സംവിധാനം, ഫോണ്‍ കോളുകളിലെ വിവരങ്ങള്‍ ചുരുക്കിയെഴുതി നോട്ടാക്കാനുള്ള സൗകര്യം തുടങ്ങിയവ ആപ്പിള്‍ ഇന്‍റലിജന്‍സില്‍ ഉടനെത്തും. ഇതിനൊപ്പം വോയിസ് കണ്‍ട്രോള്‍ സംവിധാനമായ സിരി കൂടുതല്‍ അനായാസവുമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ

0
തിരുവനന്തപുരം: വീണ്ടും ആർഎസ്എസ് വേദിയിൽ കേരള സർവകലാശാല വൈസ് ചാൻസലർ മോഹനൻ...

വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും തുറന്നുകാട്ടുന്നതെന്ന് പ്രതിപക്ഷ നേതാവ്

0
തിരുവനന്തപുരം: വന്ദേമാതരത്തിന്റെ പൂര്‍ണരൂപം ആലപിച്ച നടപടി കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനത്തെയാണ് വീണ്ടും...

നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ കുട്ടിയുടെ മുത്തശ്ശി വെട്ടിപ്പരിക്കേൽപ്പിച്ചു

0
കരൂർ: തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ നാല് വയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയ...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...