ഒമാനിലും വരുന്നു ആപ്പിൾ പേ

For full experience, Download our mobile application:
Get it on Google Play

ഏറെ നാളായി കാത്തിരുന്ന ആപ്പിൾ പേ ഡിജിറ്റൽ പേയ്മെന്റ് സേവനം ഈ വരുന്ന വേനൽക്കാലത്ത് ഒമാനിലും ആരംഭിക്കുമെന്ന് ബാങ്കിംഗ് രംഗത്തെ വൃത്തങ്ങൾ ഒമാൻ ഒബ്‌സർവറിനോട് പറഞ്ഞു. യു.എ.ഇ, സൗദി അറേബ്യ, ഖത്തർ, ബഹ്റൈൻ എന്നിവിടങ്ങളിൽ ഇതിനകം നിലവിലുള്ള ആപ്പിൾ പേ ഉപയോഗിച്ച് ഫോണിലൂടെയും ആപ്ലിക്കേഷനുകളിലൂടെയും വെബ്‌സൈറ്റുകളിലും പെയ്മന്റ് സേവനം നൽകുന്നുണ്ട്. കോമെക്‌സ് 2024ൽ സംസാരിച്ച സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ) ഉദ്യോഗസ്ഥൻ അടുത്ത രണ്ട് മാസത്തിനുള്ളിൽ ആപ്പിൾ പേ ആരംഭിക്കുമെന്ന് സ്ഥിരീകരിച്ചു. പ്രധാന ബാങ്കുകളും ഇത് സ്ഥിരീകരിച്ചിട്ടുണ്ട്. ഐഫോൺ ഉപയോഗിക്കുന്നവർക്ക്, കാർഡ് സൈ്വപ്പ് ചെയ്യുന്നതിന് പകരം ആപ്പിൾ പേ ഉപയോഗിക്കാം. കഴിഞ്ഞ വർഷം, സിബിഒ ബാങ്കുകൾക്കും പേയ്മെന്റ് സേവന ദാതാക്കൾക്കും കാർഡ് ടോക്കണൈസേഷൻ സേവനം നൽകുന്നതിനുള്ള മാർഗ്ഗനിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു.

ഇതിലൂടെ നിലവിലെ രീതിയിലുള്ള കാർഡ് അടിസ്ഥാനമാക്കുള്ള പെയ്‌മെന്റുകൾക്ക് പകരം ടോക്കൺ അടിസ്ഥാനമാക്കിയുള്ള സുരക്ഷിതമായ രീതി നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്.
ബാങ്കുകളും പെയ്‌മെന്റ് സേവന ദാതാക്കളും ഇതിനായി സജ്ജമാകുന്നതനുസരിച്ച് സേവനം നടപ്പാക്കും. ഈ സംവിധാനത്തിലൂടെ ഉപഭോക്താക്കൾക്ക് അവരുടെ സ്മാർട്ട് ഫോണുകളിൽ പെയ്‌മെന്റ് കാർഡുകൾ രജിസ്റ്റർ ചെയ്യാനും ഒമാനിൽ ലഭ്യമായ പ്രാദേശിക, അന്താരാഷ്ട്ര ഇലക്ട്രോണിക് പെയ്‌മെന്റ് സംവിധാനങ്ങളിലൂടെ (ആപ്പിൾ പേ, സാംസങ് പേ ) കോൺടാക്റ്റ്ലെസ് രീതിയിൽ പെയ്‌മെന്റ് നടത്താനും സാധിക്കും. ഈ സേവനം ഉപയോഗിക്കുന്നതിന് യാതൊരു നിരക്കും ഈടാക്കുന്നില്ല.

കേരളത്തിലെ ഒരു മുൻനിര ഓൺലൈൻ വാർത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാർത്തകൾക്ക് മുൻതൂക്കം നൽകിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാർത്തകൾ നിങ്ങൾക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതൽ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാർത്തകളും ഉടനടി നിങ്ങൾക്ക് ലഭിക്കും. ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓൺലൈൻ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടിൽ നടക്കുന്ന വാർത്താ പ്രാധാന്യമുള്ള വിഷയങ്ങൾ ഞങ്ങൾക്ക് നേരിട്ട് റിപ്പോർട്ട് ചെയ്യുകയുമാകാം.
———————-
വാർത്തകൾ നൽകുവാൻ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോർട്ടലിൽ പരസ്യം നൽകുവാൻ   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റർ  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരള സർവകലാശാലയിൽ വേറിട്ട പ്രതിഷേധവുമായി എസ് എഫ് ഐ ; വൈസ് ചാൻസലറെ ചവിട്ടിത്താഴ്ത്തി...

0
തിരുവനന്തപുരം : എൽഎൽ.ബി. പരീക്ഷാ മൂല്യനിർണയ ക്രമക്കേടിനെതിരേ സർവകലാശാലാ ആസ്ഥാനത്ത് എസ്.എഫ്.ഐ.യുടെ...

നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ച ലോറിക്കടിയിലേക്ക് വീണു ; ടിപ്പര്‍ ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

0
തിരുവനന്തപുരം: നിയന്ത്രണം വിട്ട ബൈക്കില്‍നിന്ന് സുഹൃത്ത് ഓടിച്ചിരുന്ന ടിപ്പര്‍ ലോറിക്കടിയിലേക്ക് തെറിച്ച്...

ലോക്‌സഭാ തിരഞ്ഞെടുപ്പ് : തർക്കമൊഴിവാക്കാൻ ബി ഡി ജെ എസ് – ബി ജെ...

0
ആലപ്പുഴ : ലോക്‌സഭാ തിരഞ്ഞെടുപ്പടുക്കുമ്പോൾ തർക്കങ്ങളുണ്ടാകാതിരിക്കാൻ ബി.ഡി.ജെ.എസ്. നേതാക്കളുമായി ഇപ്പോഴേ ചർച്ചനടത്തി...

ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകം ; 13കാരിയായ കൊച്ചുമകളടക്കം പ്രായപൂര്‍ത്തിയാകാത്ത 4 പേര്‍ പിടിയില്‍

0
ആലപ്പുഴ: ആലപ്പുഴ കരുവാറ്റയിലെ വയോധികന്റെ കൊലപാതകത്തില്‍ 13 വയസുള്ള കൊച്ചുമകള്‍ ഉള്‍പ്പെടെ...