ആപ്പിളിന്‍റെ ഐഒഎസ് 18 എത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ : ആപ്പിള്‍ അവരുടെ ഏറ്റവും വലിയ ഓപ്പറേറ്റിംഗ് സിസ്റ്റമായ ഐഒഎസ് 18 പുറത്തിറക്കി. ഹോം സ്‌കീനിന്‍റെ കസ്റ്റമൈസേഷന്‍, സഫാരി എന്‍ഹാന്‍സ്‌മെന്‍റ്സ്, അപ്‌ഡേറ്റഡ് ഫോട്ടോ ആപ്പ് തുടങ്ങി ഏറെ ഫീച്ചറുകളോടെയാണ് ഐഒഎസിന്‍റെ 18-ാം പതിപ്പ് വരുന്നത്. ആപ്പിളിന്‍റെ സ്വന്തം എഐയായ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഐഒഎസ് 18നില്‍ ഇപ്പോള്‍ ലഭ്യമല്ലെങ്കിലും വൈകാതെ എത്തും. ഒക്ടോബറില്‍ വരുന്ന അപ്‌ഡേറ്റിലാവും ആപ്പിള്‍ ഇന്‍റലിജന്‍സ് ഐഒഎസ് 18ല്‍ ഇടംപിടിക്കുക എന്നാണ് റിപ്പോര്‍ട്ട്. 2024 ജൂണില്‍ നടന്ന വേള്‍ഡ് വൈഡ് ഡെവലപ്പേഴ്‌സ് കോണ്‍ഫറന്‍സിലാണ് (WWDC) ആപ്പിള്‍ ഐഒഎസ് 18 പ്രഖ്യാപിച്ചത്. ഈയടുത്ത് പുറത്തിറങ്ങിയ ഐഫോണ്‍ 16 സിരീസ് അടക്കം 25ലധികം മോഡലുകളില്‍ ഐഒഎസ് 18 സോഫ്റ്റ്‌വെയര്‍ സപ്പോര്‍ട്ടാവും.

ഐഒഎസ് 18 ലഭിക്കുന്ന ഐഫോണ്‍ മോഡലുകള്‍
ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ്
ഐഫോണ്‍ 15, ഐഫോണ്‍ 15 പ്ലസ്, ഐഫോണ്‍ 15 പ്രോ, ഐഫോണ്‍ 15 പ്രോ മാക്‌സ്
ഐഫോണ്‍ 14, ഐഫോണ്‍ 14 പ്ലസ്, ഐഫോണ്‍14 പ്രോ, ഐഫോണ്‍ 14 പ്രോ മാക്‌സ്
ഐഫോണ്‍ 13, ഐഫോണ്‍ 13 മിനി, ഐഫോണ്‍ 13 പ്രോ, ഐഫോണ്‍ 13 പ്രോ മാക്‌സ്
ഐഫോണ്‍ 12, ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോ മാക്‌സ്
ഐഫോണ്‍ 11, ഐഫോണ്‍ 11 പ്രോ, ഐഫോണ്‍ 11 പ്രോ മാക്‌സ്
ഐഫോണ്‍ എസ്‌ഇ (2-ാം ജനറേഷന്‍), ഐഫോണ്‍ എസ്‌ഇ (3-ാം ജനറേഷന്‍)
ഒക്ടോബറില്‍ വരുന്ന അപ്‌‌ഡേറ്റില്‍ ഐഒഎസ് 18ലേക്ക് ആപ്പിള്‍ ഇന്‍റലിജന്‍സ് ഫീച്ചറുകള്‍ വരും. എന്നാല്‍ ഐഒഎസ് 18 സപ്പോര്‍ട്ട് ചെയ്യുന്ന എല്ലാ സ്‌മാര്‍ട്ട്ഫോണ്‍ മോഡലുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് ലഭ്യമാകില്ല. ഐഫോണ്‍ 16 ലൈനപ്പിലും ഐഫോണ്‍ 15 പ്രോ മോഡലുകളിലും ആപ്പിള്‍ ഇന്‍റലിജന്‍സ് സപ്പോര്‍ട്ട് ചെയ്യും. ഐഫോണിലെ സെറ്റിംഗ്‌സില്‍ പ്രവേശിച്ച് ജനറല്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുത്ത് ഐഒഎസ് 18 ഒഎസ് അപ്‌ഡേറ്റ് പ്രത്യക്ഷപ്പെട്ടോ എന്നറിയാം. അപ്‌ഡേറ്റ് വന്നിട്ടുണ്ട് എങ്കില്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാനും  ഇന്‍സ്റ്റാള്‍ ചെയ്യാനും കഴിയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : ഇഡി നൽകിയത് ഹവാല ഇടപാടുകളുടെ വിശദമായ വിവരങ്ങളടങ്ങിയ റിപ്പോർ‌ട്ട്

0
കൊച്ചി : സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ അഴിമതി നിരോധന...

പശ്ചിമേഷ്യൻ സംഘർഷം : യു എസ് ഇടക്കാല തിരഞ്ഞെടുപ്പ് കഴിഞ്ഞാലുടൻ യുദ്ധം അവസാനിക്കും ;...

0
വാഷിംഗ്‌ടൺ : പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായിരിക്കെ ഇറാനുമായി ചർച്ചകൾക്ക് സാധ്യതയെന്ന് അമേരിക്കൻ...

ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടും നടപടിയില്ല ; ഖാര്‍ഗെ അപമാനിക്കപ്പെട്ട സംഭവത്തില്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധത്തിന് കോണ്‍ഗ്രസ്

0
ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെക്കെതിരെയുണ്ടായ ജാതി അധിക്ഷേപത്തില്‍ ഉത്തരാഖണ്ഡ് പോലീസിന്റെ...

റിയാസിന് അനധികൃത സമ്പാദ്യം ; ദുബായിലേക്ക് പണം കടത്തിയെന്നും ഹവാല സംശയിക്കുന്നതായും ഇ.ഡി

0
തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.എ.മുഹമ്മദ് റിയാസ് മന്ത്രിയായിരിക്കെ,...