മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

റായ്പൂർ: ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലെ ഈറ്റ്കൽ ഗ്രാമത്തിൽ മന്ത്രവാദം നടത്തിയെന്നാരോപിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേരെ തല്ലിക്കൊന്നു. ഞായറാഴ്ചയായിരുന്നു സംഭവം. കർക്കലച്ചി (43), കണ്ണ (34), ഇയാളുടെ ഭാര്യമാരായ മൗസം ബിരി, മൗസം ബുച്ച (34), മൗസം അർജോ (32) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പോലീസ് അഞ്ചുപേരെ അറസ്റ്റ് ചെയ്തു. സവ്‌ലം രാജേഷ് (21), സവ്‌ലം ഹിദ്മ, കരം സത്യം (35), കുഞ്ഞം മുകേഷ് (28), പൊടിയം എങ്ക എന്നിവരാണ് പോലീസ് അറസ്റ്റിലായത്. സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്ന് സുക്മ പോലീസ് സൂപ്രണ്ട് കിരൺ ചവാൻ പറഞ്ഞു.

വടിവാളുകൾ ഉപയോഗിച്ചായിരുന്നു മർദ്ദനം. തുടർന്ന് അഞ്ചുപേരും സംഭവ സ്ഥലത്തു വെച്ചുതന്നെ മരണപ്പെട്ടു. ഗ്രാമത്തിലെ സാമ്പത്തികമായി മെച്ചപ്പെട്ടവരെ ലക്ഷ്യംവെച്ച് ആക്രമണത്തിനിരയായ കുടുംബം മന്ത്രവാദം നടത്തിയിരുന്നതായി സമീപവാസികൾ പോലീസിനോട് പറഞ്ഞു.അതേസമയം സെപ്തംബർ 12ന് സമാനമായ മറ്റൊരു സംഭവത്തിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടിരുന്നു. റിപ്പോർട്ടുകൾ അനുസരിച്ച് കഴിഞ്ഞ കുറച്ച് മാസങ്ങളായി ഗ്രാമത്തിൽ ഓരോ ആഴ്ചയും ഒരു കുട്ടിയോ പുരുഷനോ വീതം മന്ത്രവാദത്തിന്റെ പേരിൽ കൊല്ലപ്പെടുന്നുണ്ട്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം സ്ഫോടക വസ്തു കേസ്: കൂടുതൽ പ്രതികൾ എൻ.ഐ.എയുടെ വലയിൽ, മൂന്ന് പേരുടെ അറസ്റ്റ്...

0
മലപ്പുറം: സ്ഫോടക വസ്തു കേസിൽ മൂന്ന് പേർ കൂടി അറസ്റ്റ് ചെയ്തത്...

പ്രളയദുരിതാശ്വാസ വണ്ടിക്ക് പിഴയിട്ട ഉദ്യോഗസ്ഥരുടെ സസ്പെൻഷൻ വിവാദത്തിൽ; പ്രതിഷേധവുമായി ജീവനക്കാരും സംഘടനകളും

0
പത്തനംതിട്ട: പ്രളയദുരിതാശ്വാസ പ്രവർത്തനത്തിന് എത്തിയ വാഹനത്തിന് പിഴ ചുമത്തിയ സംഭവത്തില്‍ മോട്ടോർ...

സ്കൂൾ ക്വിസ് ചോദ്യാവലിയിലെ സവർക്കറെക്കുറിച്ചുള്ള പരാമർശങ്ങൾ വിവാദത്തിൽ; സർക്കാരിനെതിരെ വിമർശനം ശക്തം

0
കeസര്‍കോട്: സ്‌കൂള്‍ ക്വിസില്‍ വി ഡി സവര്‍ക്കറെ പുകഴ്ത്തി ചോദ്യാവലി. മഞ്ചേശ്വരം,...

വന്ദേമാതരം പൂർണ്ണരൂപത്തിൽ തന്നെ ആലപിക്കണം; സ്വാതന്ത്ര്യദിന മുന്നൊരുക്കങ്ങളിൽ കർശന ഉത്തരവുമായി സർക്കാർ

0
തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം നിർബന്ധമാക്കി സർക്കാർ. സ്വാതന്ത്ര്യദിനാഘോഷങ്ങളിൽ വന്ദേമാതരം മുഴുവനായും ആലപിക്കണമെന്നാണ്...