വന്യജീവി ആക്രമണ നാശനഷ്‌ടങ്ങൾക്ക് ഇനി മുതൽ പുതിയ പോർട്ടലിൽ അപേക്ഷിക്കാം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പ്രകൃതിക്ഷോഭം മൂലമുണ്ടാകുന്ന വിളനാശത്തിനുള്ള ധനസഹായത്തിനായി കർഷകർക്ക് അപേക്ഷകൾ സമർപ്പിക്കാൻ തയ്യാറാക്കിയ എയിംസ് (AIMS) പോർട്ടലിന്റെ നവീകരിച്ച രണ്ടാം പതിപ്പ് 2025 ജൂലൈ 15 മുതൽ പ്രവർത്തനമാരംഭിക്കുമെന്ന് കൃഷി വകുപ്പ് ഔദ്യോഗികമായി അറിയിച്ചു. കർഷകർക്ക് കൂടുതൽ സൗകര്യപ്രദവും കാര്യക്ഷമവുമായ സേവനം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം. നിലവിൽ പ്രകൃതിക്ഷോഭം മൂലമുള്ള വിളനാശത്തിനുള്ള ദുരിതാശ്വാസ പദ്ധതിയിലെ അപേക്ഷകൾ മാത്രമാണ് പുതിയ പോർട്ടലിലേക്ക് മാറ്റുന്നത്. ഇത് കർഷകർക്ക് കൂടുതൽ ലളിതമായി അപേക്ഷകൾ സമർപ്പിക്കുന്നതിന് സഹായിക്കും.

നിലവിൽ ലഭ്യമായ യൂസർ ഐ.ഡി, പാസ്‌വേർഡ്‌ ഉപയോഗിച്ച് തന്നെ പുതിയ പോർട്ടലായ almsnew.kerala.gov.in-ൽ ലോഗിൻ ചെയ്യാൻ കഴിയും. വന്യജീവി ആക്രമണം മൂലമുള്ള കൃഷി നാശനഷ്‌ടങ്ങൾക്കുള്ള അപേക്ഷകൾ കൂടി ഇനി മുതൽ സമർപ്പിക്കാം എന്നതാണ് എയിംസ് പോർട്ടൽ പുതിയ പതിപ്പിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. അപേക്ഷ സമർപ്പിക്കുമ്പോൾ സ്ഥലവിവരങ്ങൾ വീണ്ടും ചേർക്കേണ്ടതില്ല എന്നത് കർഷകർക്ക് ഏറെ സഹായകമാകും. എന്നാൽ വിള വിവരങ്ങൾ ആവശ്യമെങ്കിൽ പുതിയ പോർട്ടലിൽ ചേർക്കാൻ അവസരമുണ്ടാകും. നിലവിൽ തീർപ്പുകല്പിക്കപ്പെടാതെയുള്ള ഓൺലൈൻ അപേക്ഷകളുടെ തൽസ്ഥിതി (സ്റ്റാറ്റസ്) മനസിലാക്കുന്നതിന് കർഷകർ പഴയ പോർട്ടൽ തന്നെ സന്ദർശിക്കണം.

അതോടൊപ്പം വിള ഇൻഷുറൻസ് പദ്ധതി, നെൽവയൽ റോയൽറ്റി, അടിസ്ഥാന വില പദ്ധതി തുടങ്ങിയ മറ്റ് പ്രധാന സേവനങ്ങൾ തൽക്കാലം പഴയ പോർട്ടലിൽ തന്നെ തുടരുമെങ്കിലും ഉടനെ തന്നെ മുഴുവൻ സേവനങ്ങളും പുതിയ പോർട്ടലിലേക്ക് മാറ്റാനുള്ള നടപടികൾ പുരോ​ഗമിക്കുകയാണ്. കർഷകർക്കും പൊതുജനങ്ങൾക്കും പുതിയ പോർട്ടൽ പരിചയപ്പെടുന്നതിനു വിശദമായ വീഡിയോ ട്യൂട്ടോറിയലുകളും യൂസർ മാനുവലുകളും കൃഷി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ keralaagriculture.gov.in-ൽ ലഭ്യമാക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ വാഹനങ്ങളിലേക്ക് ഇടിച്ചുകയറി ആമസോൺ ചരക്കുവിമാനം ; അഞ്ച് മരണം

0
വാഷിങ്ടൺ : അമേരിക്കയിലെ മയാമി രാജ്യാന്തര വിമാനത്താവളത്തിൽ ആമസോണിന്റെ ചരക്കുവിമാനം റൺവേയിൽനിന്ന്...

‘പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ട’ ; താക്കീതുമായി സി പി എം ആലപ്പുഴ ജില്ല...

0
ചേർത്തല : പുറത്തുപോയവർ പാർട്ടിയെ നന്നാക്കാൻ വരേണ്ടെന്ന താക്കീതുമായി സി.പി.എം. ആലപ്പുഴ...

റോബോട്ട് ബോട്ടുകൾ ഉപയോഗിച്ച് ഹോർമുസിലെ മൈനുകൾ നീക്കിയെന്ന വാദവുമായി യുഎസ് ; അസാധ്യമെന്ന്...

0
ടെഹ്‌റാൻ : തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിൽ, നാലുമാസത്തെ രഹസ്യദൗത്യത്തിലൂടെ യു.എസ്. നാവികസേന...

ചിറയിൻകീഴ് കയ്യാങ്കളി : ഗുരുതര അച്ചടക്കലംഘനമെന്ന് കണ്ടെത്തൽ, നടപടിയുണ്ടാകും ; പ്രാഥമിക റിപ്പോർട്ട്

0
തിരുവനന്തപുരം : ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എം.എൽ.എ.യും പ്രവർത്തകരും തമ്മിലടിച്ച സംഭവത്തിൽ...