മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

കേരള വനിതാ കമ്മീഷന്‍ 2025-ലെ മാധ്യമ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. മലയാള അച്ചടി മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം ദൃശ്യമാധ്യമ പ്രവര്‍ത്തകരില്‍ നിന്ന് മികച്ച റിപ്പോര്‍ട്ട്, മികച്ച ഫീച്ചര്‍, മലയാളം, ഇംഗ്ലീഷ് മാധ്യമപ്രവര്‍ത്തകരില്‍ നിന്ന് ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിങ്ങനെ ആറ് വിഭാഗങ്ങളിലാണ് അപേക്ഷ ക്ഷണിച്ചത്. വ്യത്യസ്ത മേഖലകളിലെ സ്ത്രീകളുടെ നേട്ടങ്ങള്‍, സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍, പ്രതിസന്ധികളെ തരണം ചെയ്ത വനിതകള്‍ തുടങ്ങി സ്ത്രീകളുമായി ബന്ധപ്പെട്ട വാര്‍ത്ത, ഫീച്ചര്‍, വീഡിയോ, ഫോട്ടോ എന്നിവയാണ് പുരസ്‌കാരത്തിനായി പരിഗണിക്കുക. ഒരാള്‍ക്ക് ഒരു എന്‍ട്രി മാത്രമേ അയയ്ക്കാനാകൂ. പുരസ്‌കാര ജേതാക്കള്‍ക്ക് 25,000 രൂപയും പ്രശസ്തിപത്രവും ലഭിക്കും. ആര്‍എന്‍ഐ അംഗീകൃത പത്രമാധ്യമ സ്ഥാപനങ്ങളിലെയും കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ടെലിവിഷന്‍ ചാനലുകളിലെയും മാധ്യമപ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരത്തിന് അപേക്ഷിക്കാം.

2025 ജനുവരി ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത/ഫീച്ചര്‍, പ്രസിദ്ധീകരിച്ച പത്രത്തിന്റെ മുഴുവന്‍ പേജ്, വാര്‍ത്തയുടെ നാല് പകര്‍പ്പ്, ടെലിവിഷന്‍ വാര്‍ത്തയുടെ/പരിപാടിയുടെ മുഴുവന്‍ വീഡിയോ, പ്രസ്തുത വാര്‍ത്തയുടെ മാത്രം എംപി4 ഫോര്‍മാറ്റ് അടങ്ങിയ പെന്‍ഡ്രൈവ്, ഫോട്ടോ അച്ചടിച്ചുവന്ന പത്രത്തിന്റെ മുഴുവന്‍ പേജ്, ഫോട്ടോയുടെ നാല് പകര്‍പ്പ് എന്നിവ ന്യൂസ് എഡിറ്റര്‍/റസിഡന്റ് എഡിറ്റര്‍/എക്സിക്യൂട്ടീവ് എഡിറ്റര്‍/ചീഫ് എഡിറ്ററുടെ സാക്ഷ്യപത്രത്തോടൊപ്പം തപാലായി അയക്കണം. അവസാന തീയതി: ഫെബ്രുവരി ആറ്. വിലാസം: മെമ്പര്‍ സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം-695004. ഫോണ്‍: 0471 2303659, 8281199055

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ 22 ശതമാനം മഴ കുറവ്

0
തിരുവനന്തപുരം: പെരുമഴ പെയ്തിട്ടും പല പ്രദേശങ്ങളും മുങ്ങിയിട്ടും സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ...

സ്വാതന്ത്ര്യദിനത്തിൽ തങ്ങളുടെ ശബ്ദം അടിച്ചമർത്താൻ എതിരാളികൾ നടത്തിയ ശ്രമമാണിതെന്നും ഇത്തരം ഭീരുത്വ നടപടികളിൽ ഭയപ്പെടില്ലെന്നും...

0
ഡൽഹി: സ്വാതന്ത്യദിനത്തിൽ സിജെപിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന് പൂട്ട്. മണിക്കൂറുകൾക്കുള്ളിൽ അക്കൗണ്ട് പുനഃസ്ഥാപിച്ചെങ്കിലും...

ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു

0
തിരുവനന്തപുരം: ഗര്‍ഭിണികളായ വനിതാ പോലീസുകാരികളുടെ യൂണിഫോം പരിഷ്‌കരിച്ചു. കാക്കി സല്‍വാര്‍ കമ്മീസ്,...

മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി നേതാവിനെതിരെ പ്രതിഷേധം ശക്തം

0
ചെന്നൈ: മുഖ്യമന്ത്രി വിജയ്‌യുടെ അമ്മയെക്കുറിച്ച് നീചമായ പരാമർശം നടത്തിയ തമിഴ്‌നാട് ബിജെപി...