Saturday, June 15, 2024 6:52 am

ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക ; ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ശമ്പള പരിഷ്കരണം നടപ്പാക്കുന്നതിന് ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എൻ കൃഷ്ണകുമാർ. ജോയിൻ്റ് കൗൺസിൽ തിരുവല്ല മേഖല സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡി.എ കുടിശ്ശിക ഉൾപ്പെടെയുള്ള ജീവനക്കാരുടെ തടഞ്ഞുവെച്ചിട്ടുള്ള ആനുകൂല്യങ്ങൾ ഉടൻ അനുവദിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയര്‍ന്നു. മേഖല പ്രസിഡൻ്റ് എസ് നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻ്റ് ആർ മനോജ് കുമാർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല സെക്രട്ടറി എം മുരളീ കൃഷ്ണൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റി അംഗം എൻ സോയമോൾ, സംസ്ഥാന കൗൺസിൽ അംഗം മഞ്ജു ഏബ്രഹാം, ജില്ലാ ട്രഷറർ പി എസ് മനോജ് കുമാർ, ജില്ലാ ജോയിന്റ് സെക്രട്ടറി ബി മഹേഷ്, മേഖല ജോയിൻ്റ് സെക്രട്ടറി പി.എ സെബാസ്റ്റ്യൻ, എ.എസ് അഭിനന്ദ് എന്നിവര്‍ പ്രസംഗിച്ചു. സർവ്വീസിൽ നിന്നും വിരമിക്കുന്ന മേഖലാ കമ്മിറ്റി അംഗകളായ സി സതീഷ് ചെട്ടിയാർ, കെ.വി സുരേഷ് എന്നിവർക്ക് ഉപഹാരം നല്‍കി ആദരിച്ചു. പുതിയ ഭാരവാഹികളായി എസ് നിഷാന്ത് (പ്രസിഡൻ്റ്), കെ.വി ശ്രീലത ( വൈസ് പ്രസിഡൻ്റ്), എം മുരളികൃഷ്ണൻ ( സെക്രട്ടറി), പി.എ സെബാസ്റ്റ്യൻ (ജോ. സെക്രട്ടറി), ഷൈജു എബ്രഹാം (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കുവൈത്ത് ദുരന്തം : പരിക്കേറ്റ 14 മലയാളികളും അപകടനില തരണം ചെയ്തു

0
കുവൈത്ത് സിറ്റി/തിരുവനന്തപുരം: കുവൈത്ത് ദുരന്തത്തില്‍ ചികില്‍സയില്‍ തുടരുന്ന മലയാളികളെല്ലാം അപകടനില തരണം...

വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരള സഭയ്ക്ക് ഇന്ന് സമാപനം

0
തിരുവനന്തപുരം: പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്കിടെ ലോക കേരളസഭയ്ക്ക് ഇന്ന് സമാപനമാകും. കുവൈത്ത് ദുരന്തത്തിന്‍റെ...

കുവൈറ്റ് ദുരന്തം ; ഇനി ചികിത്സയിൽ കഴിയുന്നത് 14 മലയാളികൾ ഉൾപ്പെടെ 25 ഇന്ത്യക്കാർ

0
കുവൈത്ത് സിറ്റി: കുവൈത്ത് തീപിടുത്തത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ ആരോഗ്യനിലയിൽ...

കട്ടപ്പനയിൽ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്ന സംഭവം ; നടുങ്ങി നാട്, കാരണം ഇതുവരെ...

0
കട്ടപ്പന: ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കോടാലിക്ക് വെട്ടിക്കൊന്ന സംഭവത്തിൽ നടുങ്ങി നാട്....