അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് രാജന്‍റെ ഒറ്റയാൾ സമരം

For full experience, Download our mobile application:
Get it on Google Play

റാന്നി : അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാത്തതിൽ പ്രതിഷേധിച്ച് പ്രദേശവാസിയുടെ ഒറ്റയാൾ സമരം. വായും മുഖവും തുണികൊണ്ട് മൂടി കെട്ടി നെഞ്ചത്തും പുറത്തും പ്ലക്കാർഡുകളൂം കെട്ടി വെച്ച് അധികൃതരുടെ കണ്ണു തുറപ്പിക്കാൻ റാന്നി ടൗണിൽ കൂടി നടന്നാണ് സമരം നടത്തിയത്. പുതുശേരിമല തേവര തുണ്ടിയിൽ രാജൻ നടത്തിയ ഒറ്റയാൾ സമരം വേറിട്ട സമരമുഖമായിരുന്നു. പുതുശേരിമല എട്ടാം വാർഡിലെ 16-ാം നമ്പർ അങ്കണവാടിയോട് അധികൃതർ കാണിക്കുന്ന അവഗണനക്കെതിരെയായിരുന്നു സമരം. അദ്ധ്യായന വർഷം ആരംഭിക്കാൻ ഏതാനും ദിവസങ്ങൾ ബാക്കി നിൽക്കുമ്പോഴും അങ്കണവാടി കെട്ടിടത്തിന് മുകളിൽ ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചുമാറ്റിയില്ല.

ചോർന്നൊലിക്കുന്ന കെട്ടിടത്തിൻ്റെ അറ്റകുറ്റപ്പണികളും ഇതുവരെ നടത്തിയിട്ടില്ല. കാട്ടുകയറിയ പരിസരം ഇഴജന്തുക്കളുടെ താവളമായി. കുട്ടികൾക്ക് സുരക്ഷിതമായി പഠിക്കുവാന്‍ സാഹചര്യമില്ലെന്നും രാജന്‍ പറയുന്നു. രാജൻ താന്‍ ഉന്നയിച്ച പരാതികൾ രേഖാമൂലം പഞ്ചായത്ത് അധികൃതർക്ക് നൽകിട്ടുണ്ട്. നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ സമരമുണ്ടാകുമെന്നും രാജൻ പറഞ്ഞു. എന്നാല്‍ അങ്കണവാടിക്ക് ഭീഷണിയായി നിൽക്കുന്ന മരം നീക്കം ചെയ്യണമെങ്കിൽ സോഷ്യല്‍ ഫോറസ്ട്രി അധികൃതര്‍ വില തിട്ടപ്പെടുത്തി നല്‍കണമെന്നും അതിനായുള്ള നിയമപരമായ നടപടികൾ കൈക്കൊണ്ടിട്ടുണ്ടെന്നും റാന്നി പഞ്ചായത്ത് പ്രസിഡന്‍റ് കെ.ആര്‍ പ്രകാശ് പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; കേരള തീരത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് അധികൃതർ

0
തിരുവനന്തപുരം: കരയിലും കടലിലും ന്യൂനമർദ്ദങ്ങൾ രൂപപ്പെട്ടതിനെ തുടർന്ന് സംസ്ഥാനത്ത് വരും ദിവസങ്ങളിൽ...

കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം

0
തിരുവനന്തപുരം: കാണാതായ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി പതിമൂന്നാം ദിനവും നടത്തിയ തിരച്ചിൽ വിഫലം....

വികസനത്തിന് സമയമെടുക്കും; 10,000 പേർക്ക് തൊഴിൽ നൽകുമെന്ന പ്രഖ്യാപനവുമായി പ്രശാന്ത് കിഷോർ

0
ന്യൂഡൽഹി: ബിജെപിയുടെ മൂന്ന് പതിറ്റാണ്ട് നീണ്ട ആധിപത്യം അവസാനിപ്പിച്ച് ബങ്കിപ്പൂരിൽ എംഎൽഎ...

തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ റാന്നി പമ്പ മണപ്പുറത്ത് കർക്കടക വാവുബലി തർപ്പണം നടന്നു

0
റാന്നി: തിരുവിതാംകൂർ ഹിന്ദു ധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ കർക്കടക വാവുബലി ദിനത്തിൽ റാന്നി...