നിയമനം ലഭിച്ചു : സി.പി.എം. കൗൺസിലർ പാർട്ടി മാറി

For full experience, Download our mobile application:
Get it on Google Play

ശ്രീകണ്ഠപുരം (കണ്ണൂര്‍) : മൃഗസംരക്ഷണ വകുപ്പില്‍ താത്കാലിക ജീവനക്കാരിയായി നിയമനം ലഭിച്ചതിനെത്തുടര്‍ന്ന് ശ്രീകണ്ഠപുരം നഗരസഭയിലെ സി.പി.എം. കൗണ്‍സിലര്‍ സ്ഥാനം രാജിവെച്ച് സി.പി.ഐ. യൂണിയനില്‍ ചേര്‍ന്നു. കോട്ടൂര്‍ വാര്‍ഡില്‍നിന്ന് വിജയിച്ച ടി.സി.ഭവാനിയാണ് സി.പി.ഐ.യുടെ സര്‍വീസ് സംഘടനയായ ജോയിന്‍റ് കൗണ്‍സിലില്‍ അംഗത്വമെടുത്തത്. കഴിഞ്ഞയാഴ്ചയാണ് മൃഗസംരക്ഷണ വകുപ്പിന്റെ അലവിലെ ഓഫീസില്‍ പാര്‍ട്ട് ടൈം സ്വീപ്പറായി ഭവാനിക്ക് ജോലി ലഭിച്ചത്.

ജോലി ലഭിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ കൗണ്‍സിലര്‍ സ്ഥാനം രാജിവെക്കുമെന്നും ഭവാനി സി.പി.എം. ശ്രീകണ്ഠപുരം ഏരിയാ നേതൃത്വത്തെ അറിയിച്ചു. തിങ്കളാഴ്ച ഇവര്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കി.സി.പി.എം. കോട്ടൂര്‍ നോര്‍ത്ത് ബ്രാഞ്ചംഗം കൂടിയാണ് ഭവാനി. തിങ്കളാഴ്ച രാവിലെ ജോലിയില്‍ പ്രവേശിച്ച ഭവാനി വൈകിട്ട് ശ്രീകണ്ഠപുരത്ത് നടന്ന ചടങ്ങില്‍ ജോയിന്റ് കൗണ്‍സിലില്‍ അംഗത്വമെടുത്തു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഓൺലൈനായും പിന്തുണ ; സി.ജെ.പി. നിവേദനത്തിന്റെ ഭാഗമായത് ഒൻപതുലക്ഷത്തോളം പേർ

0
കോഴിക്കോട് : ചോദ്യക്കടലാസ്‌ ചോർച്ചയ്ക്കും പരീക്ഷാക്രമക്കേടുകൾക്കുമെതിരേ ഓൺലൈനായും പറന്ന് ‘പാറ്റകൾ’. കോക്രോച്ച്...

ഓപ്പറേഷൻ തൂഫാൻ : 16 കിലോ കഞ്ചാവുമായി മലപ്പുറത്ത് ഒരാൾ പിടിയിൽ

0
മലപ്പുറം : ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തിരൂർ കല്പകഞ്ചേരിയിൽ വൻ കഞ്ചാവ്...

സിജെപി സമര പന്തലിലെ സംഘർഷം : ലാത്തി ചാർജും കണ്ണീർവാതക പ്രയോഗവും, 5 പോലീസുകാർക്ക്...

0
ന്യൂഡൽഹി : ജന്തർ മന്തറിലെ സിജെപി സമരവേദിക്ക് സമീപം വീണ്ടും സംഘർഷം....

സിജെപി പ്രതിഷേധം : വിദ്യാർത്ഥികളുടെ ധൈര്യത്തെ അഭിനന്ദിക്കുന്നു ; പിന്തുണയുമായി സൽമാൻ ഖാൻ

0
ഡൽഹി : ജന്തർ മന്തറിൽ വിദ്യാർത്ഥികൾ നടത്തുന്ന പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ്...