ജാർഖണ്ഡിലെ രണ്ട് കോൺഗ്രസ് എംഎൽഎമാരുടെ അടുത്ത കേന്ദ്രങ്ങളിൽ ഇൻകം ടാക്‌സ് റെയ്‌ഡ്‌

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ജാർഖണ്ഡിൽ കോൺഗ്രസ് എംഎൽഎമാരായ അനുപ് സിംഗ്, പ്രദീപ് യാദവ് എന്നിവരുടെ വസതികളിലും അടുത്ത കേന്ദ്രങ്ങളിലും ഉൾപ്പെടെ ആദായനികുതി വകുപ്പിന്‍റെ റെയ്‌ഡ്‌. പാറ്റ്ന മുതൽ റാഞ്ചി വരെ വിവിധ കേന്ദ്രങ്ങളിൽ റെയ്‌ഡ്‌ നടന്നു. രണ്ട് എംഎൽഎമാരുടെയും കൽക്കരി, അയേൺ സ്പോഞ്ച് വ്യാപാര കമ്പനികളുടെ ഭാഗമായുള്ള 50ലധികം ഇടങ്ങളിൽ റെയ്‌ഡ്‌ നടത്തിയതായി ഇൻകം ടാക്‌സ് പ്രിൻസിപ്പൽ കമ്മീഷണറും സിബിഡിടിയുടെ ഔദ്യോഗിക വക്താവുമായ സുർഭി അലുവാലിയ വെളിപ്പെടുത്തി.

ഇവിടെ നിന്നും നിരവധി കുറ്റകരമായ രേഖകളും ആദായ നികുതി വെട്ടിപ്പിന്‍റെ ഡിജിറ്റൽ തെളിവുകളും പിടിച്ചെടുത്തു. കണക്കിൽ പെടാത്ത ഇടപാടുകളും, 100 കോടി രൂപയിലധികം രൂപയുടെ അനധികൃത നിക്ഷേപവും നടത്തിയതായി അന്വേഷണത്തിൽ കണ്ടെത്തി. രേഖകളില്ലാത്ത രണ്ട് കോടിയിലധികം രൂപ പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടക്കും വരെ 16 പിൻ ലോക്കറുകൾ മരവിപ്പിച്ചിട്ടുണ്ട്.

നേരത്തെ തന്നെയും കുടുംബത്തെയും ഇൻകം ടാക്‌സ് വീട്ടുതടങ്കലിലാക്കിയെന്ന് എംഎൽഎ അനുപ് സിംഗ് ആരോപിച്ചിരുന്നു. അവരെ പുറത്തിറങ്ങാൻ അനുവദിച്ചിക്കുന്നില്ലെന്നും റെയ്‌ഡ്‌ നടത്തിയിട്ടും തന്‍റെ വസതിയിൽ നിന്ന് ഒന്നും പിടിച്ചെടുക്കുകയോ കണ്ടെടുക്കുകയോ ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്‍റെ എല്ലാ ഇടപാടുകളും നിക്ഷേപങ്ങളും വിശദീകരിച്ചതായി അദ്ദേഹം അവകാശപ്പെടുകയും ചെയ്‌തിരുന്നു.

ബിജെപിയുടെ നിർദേശങ്ങൾക്ക് വഴങ്ങാത്തതാണ് കേന്ദ്ര ഏജൻസിയുടെ റെയ്‌ഡിലേക്ക് നയിച്ചതെന്ന് അനുപ് സിംഗും പ്രദീപ് യാദവും ആരോപിച്ചിരുന്നു. ബിജെപിയുമായി അടുക്കാൻ തയ്യാറാവാത്ത എല്ലാ നേതാക്കൾക്കും ഇതേ അവസ്ഥ നേരിടേണ്ടിവരുമെന്നും അവർ പറഞ്ഞു.

URGENT REQUIREMENT – OFFICE MANAGER
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട ഓഫീസില്‍ മാനേജരുടെ ഒഴിവുണ്ട്. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റ അയക്കുക. [email protected]   0468 2333033/ 94473 66263/ 85471 98263

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലത്ത് തെരുവുനായ പെട്ടെന്ന് അക്രമാസക്തമായി ആളുകളെ കടിച്ചു ; ഒരേ സമയം 11പേർക്ക് കടിയേറ്റു

0
തിരുവനന്തപുരം: തിരുവല്ലത്ത് തെരുവുനായയുടെ ആക്രമണം. ആപ്രതീക്ഷിതമായ ആക്രമണത്തിൽ പനത്തുറ ഭാഗത്ത് 11...

വൻ അഴിച്ചുപണിയുമായി ബിജെപി ; ദേശീയ ഭാരവാഹി പട്ടികയിൽ കേരളത്തിൽ നിന്ന് 3 നേതാക്കൾക്ക്...

0
ന്യൂഡൽഹി : രാഷ്ട്രീയമായി നേരിട്ട നിരവധി തിരിച്ചടികൾക്ക് പിന്നാലെ ബിജെപിയിൽ ചൊവ്വാഴ്ച...

വന്ദേമാതരം വിവാദം : പ്രധാനമന്ത്രി പറഞ്ഞത് തങ്ങളേക്കുറിച്ചാണെന്ന് തോന്നുന്നവരൊക്കെ ദിമാഗി നക്‌സലുകളാകാം ; കിരൺ...

0
ന്യൂഡൽഹി : വന്ദേമാതരത്തെ ചൊല്ലിയുള്ള വിവാദത്തിൽ കോൺഗ്രസിനെ പരിഹസിച്ച് കേന്ദ്രമന്ത്രി കിരൺ...

കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം കണ്ടെത്തി

0
കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ നിന്ന് കാണാതായ ഏഴാം ക്ലാസുകാരൻ ബിലാലിന്റെ മൃതദേഹം...