വായുമലിനീകരണം : പ്രൈമറി സ്കൂളുകൾ ബുധനാഴ്ച മുതൽ വീണ്ടും തുറക്കും ; വിദ്യാര്‍ഥികള്‍ക്ക് മാസ്ക് നിര്‍ബന്ധം

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി : വായുമലിനീകരണം മൂലം അടച്ചിട്ടിരുന്ന പ്രൈമറി സ്കൂളുകൾ ബുധനാഴ്ചമുതൽ വീണ്ടും തുറക്കും. ശനിയാഴ്ച മുതലാണ് വായുമലിനീകരണം രൂക്ഷമായ സാഹചര്യത്തിൽ അഞ്ചാംക്ലാസ് വരെയുള്ള കുട്ടികൾക്ക് ഓൺലൈൻ ക്ലാസ് ആരംഭിച്ചത്. അഞ്ചാം ക്ലാസിനു മുകളിലുള്ളവരുടെ കായികയിനങ്ങൾ ഉൾപ്പെടെയുള്ള ഔട്ട്‌ഡോർ പ്രവർത്തനങ്ങളും പുനരാരംഭിക്കും. 50 ശതമാനം സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരുന്നതും ഒഴിവാക്കിയിട്ടുണ്ട്.

ജീവിതസാഹചര്യവും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിന് എന്ത് തരത്തിലുള്ള ഭക്ഷണപാനീയങ്ങൾ കഴിക്കണം, എന്തൊക്കെ മുൻകരുതലുകൾ സ്വീകരിക്കണം തുടങ്ങിയ നടപടികൾ വിദ്യാർഥികളെ പഠിപ്പിക്കുന്നതിന് മാനുവൽ, രേഖാമൂലമുള്ള ഗൈഡ് തുടങ്ങിയവ വിതരണം ചെയ്യാൻ പദ്ധതിയിടുന്നതായി രോഹിണി എം.ആർ.ജി. സ്കൂൾ പ്രിൻസിപ്പൽ അൻഷു മിത്തൽ പറഞ്ഞു. അസുഖങ്ങൾ മൂലം കുട്ടികളുടെ വിദ്യാഭ്യാസത്തിൽ തടസ്സങ്ങളില്ലാതിരിക്കാനും വിദ്യാഭ്യാസതുടർച്ച ഉറപ്പാക്കാനും ഇത് സഹായിക്കും.

കുട്ടികൾക്ക് എന്തെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാൽ അവരെ പരിപാലിക്കാൻ ശരിയായ വൈദ്യചികിത്സാസൗകര്യവും സ്കൂളുകളിൽ സജ്ജമാണെന്ന് ഇന്ദിരാപുരം ഡി.പി.എസ്. പ്രിൻസിപ്പൽ സംഗീത ഹജേല പറഞ്ഞു. മലിനീകരണം ഏറ്റവും വർധിക്കുന്ന ശൈത്യകാലത്ത് ആന്തരികാവയവങ്ങളുടെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് പോഷകസമ്പുഷ്ടമായ പഴങ്ങളും പച്ചക്കറികളും അടങ്ങിയ സമീകൃതാഹാരം കഴിക്കാൻ അധ്യാപകർ വിദ്യാർഥികളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. വായുമലിനീകരണത്തെ ചെറുക്കാൻശേഷിയുള്ള മാസ്കുകളും വിദ്യാർഥികൾക്ക് വിതരണംചെയ്യുന്നു. അന്തരീക്ഷം യഥാസമയം ശുദ്ധീകരിക്കാൻ നിർദിഷ്ടസ്ഥലങ്ങളിൽ എയർപ്യൂരിഫയറുകൾ സ്ഥാപിച്ചിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദേശീയപതാകയെ അനാദരിച്ച് ബിജെപി പ്രവര്‍ത്തകര്‍ ; കേസെടുത്ത് ബാലരാമപുരം പോലീസ്

0
തിരുവനന്തപുരം: ബാലരാമപുരത്ത് ദേശീയ പതാകയെ അനാദരിച്ചതിന് ബിജെപി പ്രവർത്തർക്കെതിരെ കേസ്. ബിജെപി...

ഡൽഹി മദ്യനയക്കേസ് : കെജ്‌രിവാളിനെ വെറുതേവിട്ടതിനെതിരായ സി.ബി.ഐ. ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും

0
ന്യൂഡൽഹി : മദ്യനയക്കേസിൽ, ആം ആദ്മി പാർട്ടി നേതാക്കളായ അരവിന്ദ് കെജ്‌രിവാൾ,...

റവന്യൂ സേവനങ്ങൾക്ക് സമഗ്ര ഡിജിറ്റൽ സംവിധാനം ; സാങ്കേതികമാറ്റത്തിന് 20 കോടി

0
കോട്ടയം : റവന്യൂ ഭരണസംവിധാനത്തിൽ വൻ സാങ്കേതികമാറ്റത്തിന് വഴിയൊരുങ്ങുന്നു. ഭൂമിയുമായി ബന്ധപ്പെട്ട...

‘ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും കേരളത്തിലെത്തിക്കാൻ അനുവദിക്കില്ല : ആഭ്യന്തര മന്ത്രി

0
തിരുവനന്തപുരം : ഓണക്കാലത്ത് മയക്കുമരുന്നും കഞ്ചാവും ഒഴുക്കാൻ അനുവദിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ്...