കെഎസ്ഇബിയില്‍ ഉയര്‍ന്ന തസ്‌തികകളില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം:  വൈദ്യുതി ബോര്‍ഡില്‍ ഉയര്‍ന്ന തസ്‌തികകളില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്.  സ്‌ഥിരം ജോലിയുടെ സ്വഭാവമുള്ളയിടങ്ങളില്‍ കരാര്‍ നിയമനം പാടില്ലെന്ന സര്‍ക്കാര്‍ നയത്തിന് വിരുദ്ധമായാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത്.

പ്രോജക്‌ട് ഇന്‍വെസ്‌റ്റിഗേഷന്‍, സങ്കീര്‍ണമായ ജലവൈദ്യുതി ഉല്‍പാദനം, പ്രസരണം, സബ് സ്‌റ്റേഷന്‍, സുരക്ഷ- നിയന്ത്രണ പ്രവര്‍ത്തികള്‍, അടിയന്തര പരിപാലനം തുടങ്ങിയ മേഖലകളിലാണ് വിരമിച്ച ഉദ്യോഗസ്‌ഥരുടെ പട്ടിക തയ്യാറാക്കി കരാര്‍ നിയമനം നല്‍കുന്നത്.  കണ്‍സള്‍ട്ടന്റ് തസ്‌തികക്ക് അസിസ്‌റ്റന്റ് എഞ്ചിനീയര്‍ മുതല്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ വരെയുള്ള തസ്‌തികകളില്‍ ജോലി ചെയ്‌തവരെയാണ് പരിഗണിക്കുക.  വേതനം പ്രതിദിനം 3000 രൂപ. വൈദ്യുതി ബോര്‍ഡ് ചെയര്‍മാന്റെ നിര്‍ദ്ദേശങ്ങള്‍ക്ക് കഴിഞ്ഞ മാസം 27ന് ചേര്‍ന്ന ഫുള്‍ബോര്‍ഡ് യോഗമാണ് അംഗീകാരം നല്‍കിയത്.  കുറഞ്ഞത് 30 ദിവസമെങ്കിലും നിയമനം നല്‍കണം.  ഡയറക്‌ടര്‍ ബോര്‍ഡിന്റെ അംഗീകാരം ഉണ്ടെങ്കില്‍ രണ്ടുമാസം വരെ നീട്ടാം.  2026നകം ആയിരക്കണക്കിന് ഉദ്യോഗസ്‌ഥര്‍ വിരമിക്കുന്നതിനാലാണ് ഇത്തരമൊരു സംവിധാനമെന്ന് ഉത്തരവില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...