പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവം ; വടകരയില്‍ സംഘര്‍ഷം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വടകരയില്‍ പോലിസ് കസ്റ്റഡിയില്‍ യുവാവ് മരിച്ച സംഭവത്തില്‍ പോലിസിനെതിരേ ഡി.വൈ.എഫ്.ഐ. ഇടതുപക്ഷ സര്‍ക്കാര്‍ ഭരണത്തില്‍ സി.പി.എമ്മിന്റെ യുവജനവിഭാഗം പോലിസിനെതിരേ തിരഞ്ഞത് ശ്രദ്ധേയമാണ്. സംഭവത്തില്‍ പോലിസിനെതിരേ ഗുരുതരമായ ആരോപണമാണ് മരിച്ച യുവാവിന്റെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്. വടകര കല്ലേരി സ്വദേശി സജീവനാണ് (42)മരിച്ചത്. പോലിസ് മര്‍ദ്ദന പരാതി ഉയര്‍ന്നതോടെസംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്ന് ഉത്തരവിട്ടെങ്കിലും ഇതില്‍ തൃപ്തരാകാതെയാണ് ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ പൊലിസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച്‌ നടത്തിയത്. മാര്‍ച്ച്‌ അക്രമാസക്തമായിരിക്കുകയാണ്.

കേസ് ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്പി ഹരിദാസ് ആണ് അന്വേഷിക്കുക. സജീവനും സുഹൃത്തുക്കളും സഞ്ചരിച്ച വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്നായിരുന്നു ഇവരെ കസ്റ്റഡിയില്‍ എടുത്തത്. വാഹനാപകട കേസുമായി ബന്ധപ്പെട്ട് സ്റ്റേഷനിലെത്തിച്ച സജീവനെയും സുഹൃത്തുക്കളെയും വടകര എസ്.ഐ മര്‍ദ്ദിച്ചതായാണ് ആരോപണം. കുഴഞ്ഞു വീണപ്പോള്‍ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറായില്ല എന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏല്‍പ്പിച്ചത്.

മരിച്ച സജീവന്റെ പോസ്റ്റ്‌മോര്‍ട്ടം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തും. ആര്‍ഡിഒയുടെ സാന്നിധ്യത്തിലാകും പോസ്റ്റ്‌മോര്‍ട്ടം. കസ്റ്റഡി മര്‍ദ്ദനമെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് ഇത്. കോഴിക്കോട് വടകരയില്‍ പോലിസ് കസ്റ്റഡിയിലെടുത്ത യുവാവ് ഇന്നലെ രാത്രിയാണ് സ്റ്റേഷന് മുന്നില്‍ കുഴഞ്ഞുവീണ് മരിച്ചത്. മദ്യപിച്ചെന്ന പേരില്‍ സജീവനെ എസ്‌ഐ മര്‍ദ്ദിക്കുകയായിരുന്നുവെന്ന് സുഹൃത്തുക്കള്‍ ആരോപിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...

പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ എന്തൊക്കെയാണ് എന്ന് ചർച്ച...

0
തിരുവനന്തപുരം: പാർട്ടിക്കുണ്ടായ പ്രശ്നങ്ങൾ മറികടന്ന് മുന്നോട്ട് പോകാമെന്നും അതിനുവേണ്ട കർമ്മ പദ്ധതികൾ...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ

0
കോഴിക്കോട്: പ്ലാനിങ് ഇല്ലാത്തതാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്ന് കെ കെ ശൈലജ....