പത്തനംതിട്ടയില്‍ പഴകിയ ഭക്ഷണവും പുഴുത്ത മീനും ; തീര്‍ന്നില്ല …ഒടുക്കത്തെ വിലയും…

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നഗരത്തിലെ ഹോട്ടലുകളിലും മത്സ്യ വിപണന സ്റ്റാളുകളിലും വ്യാപക പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വകുപ്പും പത്തനംതിട്ട നഗരസഭയും. പരിശോധനയില്‍ ഹോട്ടലുകളില്‍ നിന്ന് ഭക്ഷ്യയോഗ്യമല്ലാത്ത ഭക്ഷണപദാര്‍ത്ഥങ്ങളും മത്സ്യ വിപണന സ്റ്റാളുകളില്‍ നിന്ന് അഴുകിയ നിലയിലുള്ള മത്സ്യവും കണ്ടെത്തി നശിപ്പിച്ചു. മത്സ്യ കച്ചവടക്കാരുടെ കൈവശം ഉണ്ടായിരുന്നത് ദിവസങ്ങളോളം പഴയ മത്സ്യം. മിക്കവയും അഴുകിയ നിലയിലായിരുന്നു. ഇത് എന്തുചെയ്യുമെന്ന് ചോദിച്ച പരിശോധനാ ഉദ്യോഗസ്ഥര്‍ക്ക് കൃത്യമായ മറുപടിയും മത്സ്യ വില്‍പ്പനക്കാരന്‍  നല്‍കി. ഇവ ഹോട്ടലുകള്‍ക്ക് വില കുറച്ചു നല്‍കാനാണ്.

മത്സ്യം കേടുകൂടാതെ സൂക്ഷിക്കുവാന്‍ ഉപയോഗിക്കുന്നത് അമോണിയ അമിത അളവില്‍ ചേര്‍ത്ത ഐസാണ്. സാധാരണ ഐസ് മിനിട്ടുകള്‍ക്കകം അലിഞ്ഞ് വെള്ളമാകുമെങ്കില്‍ അമോണിയാ ഐസ് മണിക്കൂറുകളോളം അലിയാതെ ഇരിക്കും. ഐസ് നിര്‍മ്മാണത്തിലാണ് അമോണിയ ഉപയോഗിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഐസ് ഫാക്ടറികളില്‍ പരിശോധന നടത്തുവാനോ മത്സ്യത്തിന്റെ കൂടെയുള്ള ഐസ് സാമ്പിളുകള്‍ ശേഖരിച്ച് പരിശോധന നടത്തുവാനോ ഭക്ഷ്യ സുരക്ഷാ വകുപ്പ് തയ്യാറാകുന്നില്ല.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...