നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ :  നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ ആലപ്പുഴയിലെ യുവ സംരംഭകരുടെ പരാതി.  ടര്‍ഫ് ഉദ്ഘാടനത്തിന് പണം വാങ്ങിയശേഷം വഞ്ചിച്ചെന്നാണ് ആരോപണം. തിരുവമ്ബാടിയില്‍ ആരംഭിക്കുന്ന ഫുട്‌ബോള്‍ ടര്‍ഫ് ഉദ്ഘാടനത്തിനാണ് നടന്‍ ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്.  പ്രതിഫലമായി ആറു ലക്ഷം രൂപ നടന്‍ ആവശ്യപ്പെട്ടു.  നാല് ലക്ഷം നല്‍കിയ ശേഷം ബാക്കി തുക ഉദ്ഘാടന ദിവസം നല്‍കാമെന്ന് സംരംഭകര്‍ ഏറ്റു.

ഈ മാസം 14ന് ഉദ്ഘാടനം തീരുമാനിച്ചെങ്കിലും നടന്‍ അസൗകര്യം അറിയിച്ചതിനാല്‍ പരിപാടി ഇന്നത്തേക്ക് മാറ്റി.  എന്നാല്‍ തിയ്യതി വീണ്ടും മാറ്റാന്‍ ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടെന്നാണ് സംരംഭകര്‍ പറയുന്നത്.  ഇനിയുള്ള ചടങ്ങിന് ശ്രീനാഥിനെ വിളിക്കേണ്ടെന്നും ജനപ്രതിനിധികളെ ഉൾപ്പെടുത്തി ഉദ്ഘാടനം നടത്താനുമാണ് സംരംഭകരുടെ തീരുമാനം.  ശേഷം നടനെതിരെ നിയമ നടപടിക്ക് ഒരുങ്ങുന്നതായും വാർത്താ സമ്മേളനത്തിൽ അവർ പറഞ്ഞു. അതേസമയം, പല സിനിമ ലൊക്കേഷനുകളിലും ഷൂട്ടിംഗിന് സമയത്ത് എത്തുന്നില്ലെന്നും നിർമ്മാതാക്കൾക്ക് വലിയ നഷ്ടം ഉണ്ടാകുന്നുവെന്നും കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനാഥ് ഭാസിക്കെതിരെ ഫിലിം ചേമ്പർ അച്ചടക്ക നടപടിക്ക് ഒരുങ്ങുകയാണ്. ജൂലൈ 15 ന് ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...