Monday, June 17, 2024 1:06 am

കോടതി വിധി കാറ്റില്‍ പറത്തി ; മൃഗശാല വകുപ്പില്‍ ബന്ധുനിയമനം കൊടികുത്തി വാഴുന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കോടതി വിധി കാറ്റില്‍ പറത്തി മൃഗശാല വകുപ്പില്‍ ബന്ധുനിയമനം കൊടികുത്തി വാഴുന്നു. ബന്ധപ്പെട്ട എല്ലാ വകുപ്പുകളും പി.എസ്.സിക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തി മൃ​ഗശാല വകുപ്പ്. ഒരു വകുപ്പില്‍ 5% മാത്രം ആശ്രിത നിയമനം അനുവദിക്കുമ്പോൾ 7 എല്‍ഡി ക്ലര്‍ക്ക് ഉല്‍പ്പെടെ യുഡിക്ലര്‍ക്ക് സൂപ്രണ്ട് തസ്കികളില്‍ 100 % ആശ്രിത നിയമനമാണ് ഇവിടെ നടത്തിയിരിക്കുന്നത്. ഇത് കൂടാതെ കീപ്പര്‍ തസ്തികയില്‍ സ്ഥിരം നിയമത്തിന് ബന്ധുക്കളേയും തിരികി കയറ്റുന്നുണ്ട്.

മൃ​ഗശാലയിലെ കീപ്പര്‍ തസ്തികയിലേക്കുള്ള നിയമനം എംപ്ലോയ്മെന്റ് എക്സേഞ്ച് വഴിയാണ്. യോ​ഗ്യത മൃ​ഗശാലയില്‍ കീപ്പറായുള്ള രണ്ട് വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും, അര്‍ഹതയുള്ളവര്‍ക്ക് എക്സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാതെ ഡയറക്ടറേറ്റില്‍ ജോലി ഉള്ള ജീവനക്കാരുടെ ബന്ധുക്കളെ താല്‍ക്കാലികമായി കയറ്റി എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കി സ്ഥിരപ്പെടുത്തുകയാണ് പതിവ്.

ഇത്തരത്തില്‍ കഴിഞ്ഞ വര്‍ഷവും ഒരു ഉദ്യോ​ഗസ്ഥയുടെ സഹോദരനെ ജോലിയ്ക്ക് നിയമിച്ചു. അടുത്ത ഒരു ജെഎസിന്റെ സഹോദരന്‍ ശരത്തിനെ സ്ഥിര ജോലിയ്ക്ക് കയറ്റാനുള്ള ഇന്റര്‍വ്യൂ ഈ മാസം 28 ന് തൃശ്ശൂര്‍ മൃ​ഗശാലില്‍ വെച്ച്‌ നടക്കുകയാണ്. ശരത്തിനേക്കാൾ എക്സ്പീരിയൻസ്  ഉള്ള പലര്‍ക്കും സര്‍ട്ടിഫിക്കറ്റ് നല്‍കാതെയാണ് ഈ ബന്ധു നിയമത്തിന് വേണ്ടി അണിയറ നീക്കം നടക്കുന്നത്.

ഒരു കുടംബത്തിലെ തന്നെ മൂന്ന് പേര്‍ അനധികൃതമായി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഭാര്യയും , ഭര്‍ത്താവും ഓഫീസിലും സഹോദരന്‍ കീപ്പറായും ഉള്‍പ്പെടെയാണ് നിയമനങ്ങള്‍. എല്‍ഡി ക്ലര്‍ക്ക് പരീക്ഷയിലെ റാങ്ക് കാരെ പരി​ഗണിക്കാതെ കോടതി വിധിയെപ്പോലും കാറ്റില്‍ പറത്തി ആശ്രിത നിയമനം നടത്തിയ ശേഷമാണ് ബന്ധുക്കളെ മറ്റുളള പോസ്റ്റുകളില്‍ തിരികെ കയറ്റുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഇനി വാട്‌സ്ആപ്പ് കോളുകള്‍ ശബ്‌ദമധുരമാകും ; സൗണ്ട് ക്വാളിറ്റി രണ്ടിരട്ടി കൂടുന്നു

0
സമീപകാലത്ത് നിരവധി അപ്‌ഡേറ്റുകളാണ് സാമൂഹ്യമാധ്യമമായ മെറ്റ അവതരിപ്പിച്ചത്. വാട്‌സ്‌ആപ്പില്‍ പുതിയ നിരവധി...

വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു

0
ദില്ലി: വോട്ടിങ് യന്ത്രങ്ങള്‍ നിരോധിക്കണമെന്ന ഇലോണ്‍ മസ്ക്കിന്‍റെ പ്രസ്താവനയില്‍ ചർച്ച മുറുകുന്നു....

ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി ദൃശ്യം പുറത്ത്

0
തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നുണ്ടായ ഭൂചലനത്തില്‍ ആന ഞെട്ടിയുണരുന്ന സിസിടിവി...

വരും മാസങ്ങളിൽ മാരുതി സുസുക്കി മൂന്ന് കാറുകൾ പുറത്തിറക്കും

0
ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ വാഹന നിർമ്മാതാക്കളായ മാരുതി സുസുക്കി അതിൻ്റെ...